പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു; പിതാവ്​ അറസ്റ്റില്‍

India

ഭോപാല്‍: ആറാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്​ത കേസിൽ പിതാവ്​ അറസ്റ്റില്‍. മധ്യപ്രദേശ്​ ഭോപാലില്‍ ജെഹാന്‍ഗിറാബാദ്​ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം നടന്നത് .ഫെബ്രുവരി 28ന്​ ഗോവിന്ദപുരയില്‍ മുത്തച്ഛന്‍റെ വീട്ടില്‍വെച്ച്‌​ പിതാവ് കുട്ടിയെ ​ ഉപദ്രവിച്ചതോടെ മാതാവും കുട്ടിയും പൊലീസില്‍ പരാതി നല്‍കി . ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്​ പുറത്തുവന്നത്​.ഒരു വര്‍ഷം മുമ്ബാണ്​ പെണ്‍കുട്ടിയെ ആദ്യമായി പിതാവ്​ പീഡനത്തിനിരയാക്കിയത് .മാതാവ്​ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം നടന്നത് . ഇയാളുടെ ഇളയ മക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ്​ ക്രൂരകൃത്യം നടന്നതെന്നും പൊലീസ്​ പറഞ്ഞു.

തുടര്‍ന്ന്​ പെണ്‍കുട്ടി മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും വീട്ടിലേക്ക് താമസം ​ മാറി എന്നാല്‍ ദിവസങ്ങള്‍ക്ക്​ മുമ്ബ്​ മുത്തശ്ശി മരിച്ചതോടെ വീട്ടിലെത്തിയ പിതാവ്​ ഫെബ്രുവരി 28ന്​ പെണ്‍കുട്ടിയെ വീണ്ടും ഉപ​ദ്രവിക്കുകയായിരുന്നു. ഇതോടെ പിതാവിന്‍റെ പീഡനം പെണ്‍കുട്ടി​ മാതാവിനോട്​ തുറന്നുപറഞ്ഞു. മാതാവ്​ ചോദ്യം ചെയ്​തതോടെ ഇരുവരെയും ഇയാള്‍ മര്‍ദ്ദിക്കുകയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.അതെ സമയം പിതാവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്യുമെന്ന്​ ഭയന്നാണ്​ ഒരുവര്‍ഷത്തോളം ഒന്നും പുറത്തുപറയാതിരുന്നതെന്ന്​ പെണ്‍കുട്ടിമൊഴി നല്‍കി. പരാതിയില്‍ പിതാവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *