രാജ്യത്ത് ഇന്നലെ 46,617 പേര്‍ക്ക് കൊവിഡ്; 853 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 46,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 853 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 59,384 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 46,617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5,09,637 ആണ്. രാജ്യത്ത് 2,95,48,302 പേര്‍ രോഗമുക്തി നേടി. 853 പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 4,00,312 ആയി ഉയര്‍ന്നു. […]

Continue Reading

ഡല്‍ഹി അത്യുഷ്ണത്തിലേക്ക്; ഏഴ് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയും സമീപപ്രദേശങ്ങളും അത്യുഷ്ണത്തിലേക്ക്. സാധാരണത്തേക്കാള്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പരമാവധി 43.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള്‍ ഗുഡ്ഗാവില്‍ 44.7 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നു. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും അതിതീവ്ര താപനിലയാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഡല്‍ഹിയില്‍ മണ്‍സൂണ്‍ എത്തുന്നത് വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. അതേസമയം ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വര്‍ധനവുണ്ടായി. ബുധനാഴ്ച മാത്രം 6821 മെഗാവാട്ടാണ് ഉപഭോഗം വര്‍ധിച്ചത്. ജൂണില്‍ […]

Continue Reading

രാജ്യത്ത് പുതുതായി 48,786 പേര്‍ക്ക് കൊവിഡ്; 1005 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 48,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1005 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 61,588 പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. നിലവില്‍ 5,23,257 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികില്‍സയിലുള്ളത്. ആകെ മരണം 399,459 ആയി.

Continue Reading

ഡല്‍ഹിയില്‍ സഹോദരനെ കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ കരവാള്‍ നഗറിലാണ് സംഭവം. പ്രശാന്ത് ചന്ദ് എന്ന 19കാരനാണ് സഹോദരന്‍ പ്രേം ശങ്കറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. തന്റെ ഭാര്യയോട് സംസാരിച്ചെന്ന കാരണത്താല്‍ പ്രേം ശങ്കര്‍, പ്രശാന്തിനെ തല്ലിയിരുന്നു. ഇതിന്റെ വൈരാഗ്യം കാരണമാണ് പ്രശാന്ത് ജ്യേഷ്ഠസഹോദരനെ കൊലപ്പെടുത്തിയത്. വിവരം പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, മൃതദേഹത്തില്‍ ബുള്ളറ്റ് മുറിവ് കണ്ട പുരോഹിതന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രശാന്ത് മരണപ്പെട്ടത് കിടക്കയില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് […]

Continue Reading

രാജ്യത്ത് കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളില്‍ കോവാക്‌സിന്‍ രണ്ടും മൂന്നുംഘട്ട പരീക്ഷണത്തിന് അനുമതി. രണ്ടു മുതല്‍ 18 വയസു വരെയുള്ളവരില്‍ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നല്‍കിയത്. കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് 525 കുട്ടികളില്‍ പരീക്ഷണം നടത്തും. സബ്ജക്ട് എക്‌സ്പര്‍ട്ട് കമ്മിറ്റി കഴിഞ്ഞ ദിവസം പരീക്ഷണാനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കൊവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍.

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കൊവിഡ്; 4,120 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,120 പേര്‍ ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു. 3,52,181 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,37,03,665 പേര്‍ക്ക്. ഇതില്‍ 1,97,34,823 പേര്‍ രോഗമുക്തരായി. 2,58,317 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,72,14,256 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 37,10,525 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ 46,781 […]

Continue Reading

ഗുജറാത്തിൽ കൊവിഡ് കെയർ സെന്‍ററിൽ തീപിടുത്തം; രോഗികളെ മാറ്റി പാർപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് കെയർ സെന്‍ററിന്റെ മൂന്നാം നിലയിൽ തീപിടുത്തം. കൊവിഡ് കെയർ സെന്‍ററിൽ കഴിഞ്ഞിരുന്ന 61 കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും ബാക്കിയുള്ള ഏഴ് രോഗികളെ ഉടൻ മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി. ജനറേഷൻ എക്സ് ഹോട്ടലിനെ സ്വകാര്യ ആശുപത്രി കൊവിഡ് കെയർ സെന്‍റർ ആക്കി മാറ്റിയിടത്താണ് അഗ്നിബാധയുണ്ടായത്. എന്നാൽ തീപിടുത്തം നിസാരമാണെന്നും ഉടൻ തന്നെ തീ അണച്ചതായും അധികൃതർ പറഞ്ഞു.

Continue Reading

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ കുട്ടികളിലും പരീക്ഷിക്കാൻ അനുമതി

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി. രണ്ട് മുതൽ 18 വയസ് വരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്‌സ്‌പേർട്ട് കമ്മിറ്റി അനുമതി നൽകി. രണ്ടാം ഘട്ടത്തിന്റെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നും നിർദ്ദേശമുണ്ട്. രാജ്യത്ത് നിലവിൽ കുട്ടികൾക്ക് കൊറോണ പ്രതിരോധ വാക്‌സിൻ നൽകുന്നില്ല. അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയ കൊവാക്‌സിനും കൊവിഷീൽഡും ഇപ്പോൾ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നൽകുന്നത്. കൊറോണയുടെ രണ്ടാം തരംഗം […]

Continue Reading

ഓക്‌സിജന്‍ ക്ഷാമം: ഗോവ മെഡിക്കല്‍ കോളജില്‍ നാലു മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍

ഗോവ: ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലുമണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍. പുലര്‍ച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങള്‍ ഉണ്ടായത്. തിങ്കളാഴ്ച വരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായിരുന്നുവെന്നാണ്ആരോഗ്യമന്ത്രി റാണെ അറിയിച്ചത്. സംഭവത്തിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍അന്വേഷണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. 1,200 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളിടത്ത് 400 എണ്ണം മാത്രമാണ് ലഭിച്ചത്.മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമുണ്ടെങ്കില്‍, അതിന് പരിഹാരമുണ്ടാക്കാന്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് […]

Continue Reading

ഇന്ത്യയിലെ പുതിയ വൈറസ് ആകുലത ഉണര്‍ത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: രാജ്യത്ത് പടരുന്ന പുതിയ വകഭേദം ആകുലതയുണര്‍ത്തുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയില്‍ പടരുന്നത്. ഇത് ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 3,70,000 കൊവിഡ് കേസുകളാണ് തിങ്കളാഴ്ച മാത്രം പുതുതായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3700 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ത്ഥ സ്ഥിതിയെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലക്ക് കൈത്താങ്ങാകാന്‍ ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും രണ്ട് […]

Continue Reading