ബെര്‍ണാഡ് ആര്‍നോള്‍ഡ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, മലയാളികളില്‍ എം.എ യൂസഫലി

ദുബൈ: ലോകത്തിലെ ഏററവും വലിയ സമ്പന്നരുടെ റാങ്കിംഗുമായി ഫോബ്‌സ് ആഗോള പട്ടിക പുറത്തിറങ്ങി. ലൂയി വിറ്റന്‍, സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയായ ബെര്‍ണാഡ് അര്‍നോള്‍ഡാണ് 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ടെസ്ലയുടെയും സ്പേസ് എക്‌സിന്റെ സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് (180 ബില്യണ്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (114 ബില്യണ്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒമ്പത് മലയാളികളാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരുടെ പട്ടികയിലുള്ളത്്. എന്നെത്തെയും പോലെ ലുലു […]

Continue Reading

ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കി ഇന്ന് ലോക വനദിനം

പ്രീത് തോമസ്‌ കോട്ടയം: ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ വനത്തിനുള്ള പങ്ക് എന്നതാണ് ഈ വനദിനത്തിലെ സന്ദേശം. വനവും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് ഓരോ വനദിനവും. ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് കാടുകള്‍. ഏകദേശം 160 കോടി ജനങ്ങള്‍ ഭക്ഷണം, താമസം, ഊര്‍ജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് ആശങ്കപ്പെടുത്തുന്നതാണ്. ഒരു വര്‍ഷം ശരാശരി ഒരു കോടി ഹെക്ടര്‍ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990 ന് ശേഷം മാത്രം […]

Continue Reading

കാബൂളിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം; 20 മരണം; 40 ലേറെ പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. വൈകീട്ടത്തെ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് കാബൂള്‍ പൊലീസ് അറിയിക്കുന്നത്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാൻ അധികാരം ഏറ്റെടുത്ത് […]

Continue Reading

സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, സംസാരിച്ചുതുടങ്ങി; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി 

ന്യൂയോർക്ക്: പൊതു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ കഴുത്തിൽ കുത്തേറ്റ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ റുഷ്ദി സംസാരിച്ചുതുടങ്ങിയെന്നും മുറിയിൽ അൽപ ദൂരം നടന്നെന്നും റിപ്പോർട്ടുകളുണ്ട്. ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തുകയായിരുന്നു. ന്യൂജഴ്‌സിയിൽ […]

Continue Reading

സിനിമാ പരസ്യത്തെ പരസ്യമായി കണ്ടാൽ മതി; വിമർശനങ്ങളെ ക്രിയാത്മകമായി കാണുന്നു; മന്ത്രി മുഹമ്മദ് റിയാസ്

ന്നാ താൻ കേസ് കൊട് സിനിമാ പരസ്യ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പരസ്യത്തെ പരസ്യമായി കണ്ടാൽ മതിയെന്നും, വിമർശനങ്ങളെ ക്രിയാത്മകമായി കാണുന്നുവെന്നും റിയാസ് പറഞ്ഞു. വിമർശനങ്ങളും നിർദേശങ്ങളും ഏത് നിലയിൽ വന്നാലും സ്വീകരിക്കും, അത് പോസിറ്റീവായി എടുക്കും. കേരളം ഉണ്ടായത് മുതലുള്ള പ്രശ്നമാണ് ഇത്. ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണ്, അത് തന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യമെന്നും റിയാസ് കൂട്ടിച്ചേർത്തു.അതേസമയം, നർമബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ […]

Continue Reading

പ്രതിരോധത്തിന് പൗരന്‍മാര്‍ക്ക് ആയുധം നല്‍കി ഉക്രൈന്‍

  കീവ്: യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടരുതെന്നും രാജ്യത്തിനുവേണ്ടി പോരാടാന്‍ മുന്നോട്ടുവരണമെന്നും ഉത്തരവിറക്കിയതിനു പിന്നാലെ പൗരന്‍മാര്‍ക്ക് ഉെ്രെകന്‍ ആയുധം നല്‍കി തുടങ്ങി. ചെറുത്തു നില്‍ക്കാനാണ് ആയുധം നല്‍കുന്നത്. ഉെ്രെകന്‍ തലസ്ഥാനമായ കീവിലാണ് സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയത്. അതേ സമയം റഷ്യ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. എത്രയും പെട്ടെന്ന് ചര്‍ച്ച നടത്തിയാല്‍ അത്രയും നാശനഷ്ടങ്ങള്‍ കുറയും. ആക്രമണം അവസാനിപ്പിക്കും വരേ ചെറുത്തുനില്‍പ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരിക്കലും സ്വാതന്ത്ര്യം […]

Continue Reading

കീവ് വളഞ്ഞു, ഉക്രെയിനിനെ തകര്‍ത്ത് റഷ്യയന്‍ പടനീക്കം രണ്ടാം ദിവസവും തുടരുന്നു, ആരും സഹായിക്കുന്നില്ലെന്ന് ഉക്രെയിന്‍

കീവ്: ലോകത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് റഷ്യ തുടങ്ങിയ യുദ്ധത്തില്‍ ഉക്രെയിന്‍ തകര്‍ന്നടിയുന്നു. 203 ആക്രമണങ്ങള്‍ ആദ്യ ദിനത്തിലുണ്ടായെന്നാണ് ഉക്രെയിന്‍ പുറത്തുവിടുന്ന കണക്ക്. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. ഒറ്റദിവസത്തെ മരണം ഇരുന്നൂറിലേക്ക് അടുക്കുകയാണ്. യുദ്ധമര്യാദകളെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് രാത്രിയിലും കീവ് അടക്കമുള്ള ഉക്രെയിന്‍ നഗരങ്ങള്‍ ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായി. ജനങ്ങള്‍ ബങ്കറുകളിലേക്കു മാറുകയാണ്. തലസ്ഥാന നഗരമായ കീവില്‍ ഉള്‍പ്പെടെ പാലായനത്തിന്റെ കാഴ്ചകളാണ്. നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ചു കൂട്ടാനായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ്. പണം പിന്‍വലിക്കാന്‍ എ.ടി.എമ്മുകളിലും നീണ്ടനിരയാണ്. […]

Continue Reading

ഒളിമ്പിക്‌സ്: ആദ്യ സ്വര്‍ണം ചൈനയ്ക്ക്; ഇന്ത്യയ്ക്ക് നിരാശ

ടോക്കിയോ: ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ചൈനയുടെ നേട്ടം. യാംഗ് ക്വിയാന്‍ ആണ് ചൈനയ്ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് റിക്കാര്‍ഡോടെയാണ് സ്വര്‍ണനേട്ടം. സ്‌കോര്‍: 251.8. റഷ്യയുടെ അനസ്താസിയ ഗാലാഷിന വെള്ളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നിന ക്രിസ്റ്റന്‍ വെങ്കലവും നേടി. അനസ്താസിയ 251.1 പോയിന്റും നിന ക്രിസ്റ്റന്‍ 230.6 പോയിന്റുമാണ് വെടിവച്ചിട്ടത്. ഈ ഇനത്തില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്‍, ലോക റെക്കോഡ് നേടിയ […]

Continue Reading

32ാമത് ഒളിമ്പിക്‌സിന് ടോക്കിയോയില്‍ തുടക്കമായി

ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ കായിക വിസ്മയത്തിന് ടോക്കിയോയില്‍ തുടക്കമായി. കൊവിഡ് മഹാമാരിയെ കീഴടക്കിയാണ് 32-ാമത് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ തുടക്കമായത്. സ്റ്റേഡിയത്തില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. ട്രെഡ്മില്ലില്‍ പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്സറായ അരിസ സുബാട്ടയിലേക്ക് ചൂണ്ടിയാണ് പരിപാടികള്‍ തുടങ്ങിയത്. കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക […]

Continue Reading

ജമ്മു കശ്‌മീരിൽ സാംബ പ്രദേശത്ത് വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ജമ്മു കശ്‌മീരിലെ സാംബ പ്രദേശത്ത് ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു പാകിസ്ഥാൻ കരാർ ലംഘിച്ചത്. 2021 ഫെബ്രുവരിയിലാണ് ജമ്മു കശ്‌മീരിലെ സുന്ദർബാനി സെക്‌ടറിലാണ് അവസാനമായി പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയത്. വെടിവയ്പ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.

Continue Reading