ദേശീയപാതയില്‍ മാത്രമല്ല,കേരളത്തിലെ റോഡുകളിലും മുഴുവന്‍ കുഴി; വി.ഡി സതീശന്‍

  ദേശീയപാതയില്‍ മാത്രമല്ല സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ കുഴിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്തം കാണിക്കണം. കുഴികളടക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്. തൃശൂര്‍, എറണാകുളം കലക്ടര്‍മാരോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ ബൈക്ക് യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിമാണ് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് മറ്റൊരു വാഹനം […]

Continue Reading

നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ. ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ അപേക്ഷ സമർപ്പിച്ചു. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ പറയുന്നു. ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് […]

Continue Reading

കേന്ദ്രം കരാറുകാരെ ഭയക്കുന്നത് എന്തിന്? പേരും നമ്പറും പുറത്തുവിടണം: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ പൊതുമരാമത്ത് വകുപ്പ് വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ദേശീയ പാതാ അതോറിറ്റി എന്തിനാണ് കരാറുകാരെ ഭയക്കുന്നതെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. ദേശീയപാതയിലെ പ്രശ്‌നത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല. അങ്ങനെ ചെയ്താല്‍ അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാവും. ഇത്തരം കരാറുകാരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തണം. നമ്പറും പേരും സഹിതം പുറത്തുവിടാന്‍ തയ്യാറാവണം. ഇത്തരക്കാരെ എന്തിനാണ് […]

Continue Reading

മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍; ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍

ഇടുക്കി മൂന്നാര്‍ കുണ്ടള പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍,ആളപായമില്ല. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍. പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുള്‍പൊട്ടിയത് രാത്രി ഒരു മണിയോടെയാണ്. 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍ വട്ടവട റോഡ് തകര്‍ന്നു. ഗതാഗതം തടസപ്പെതിനാല്‍ വട്ടവട ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വട്ടാവടയില്‍ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു. 175 കുടുംബങ്ങളെ ഉടന്‍ മാറ്റിപാര്‍പ്പിച്ചു.ആര്‍ക്കും ആളപായമില്ലെന്ന് വട്ടവട പഞ്ചാത്ത് പ്രസിഡന്റ് കവിത വി കുമാര്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ […]

Continue Reading

ജലനിരപ്പ് 2382.53 അടിയായി; ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2382.53 അടിയായതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായുള്ള മുന്നാം ഘട്ട മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ല. 138.05 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. തൃശൂരിലെ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. മഴ കുറഞ്ഞതിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ […]

Continue Reading

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു

തൃശൂര്‍: ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു. ചാലക്കുടി വി ആർ പുരം സ്വദേശി ദേവീ കൃഷ്ണ (28) ആണ് മരിച്ചത്. തോട്ടിൽ വീണതിനെത്തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ ദേവീ കൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ദേവീ കൃഷ്ണയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും തോട്ടിൽ വീണ് പരിക്കേറ്റിരുന്നു. ഫൗസിയ (35) എന്ന യുവതി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ചാലക്കുടി വി ആര്‍ പുരത്തുവെച്ചാണ് അപകടം […]

Continue Reading

5 വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും;സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രം ശൂന്യവേദന അവധി. 20 വര്‍ഷത്തെ അവധിയാണ് അഞ്ച് വര്‍ഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. 5 വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും. സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേതന അവധി എടുക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വിലക്കിയത്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വിസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി […]

Continue Reading

സി എസ് സികളുടെ പ്രവര്‍ത്തനം തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണം : ജെ ആര്‍ പത്മകുമാര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോട് പ്രവര്‍ത്തിക്കുന്ന CSC VLE കളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സി എസ് സി വി എല്‍ ഇ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ ആര്‍ പത്മകുമാര്‍ ആവശ്യപ്പെട്ടു. CSC കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ലൈസന്‍സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിഷേധിക്കുകയും കോമണ്‍ സര്‍വ്വീസ് സെന്ററുകളെ ഫോട്ടോസ്റ്റാറ്റ് സെന്ററായി അധപതിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന ഗവണ്‍മെന്റ് പ്രവര്‍ത്തിച്ച് വരുന്നത്. സംസ്ഥാന പോലീസിനെ ഉപയോഗിച്ച് CSC കളുടെ […]

Continue Reading

പട്ടാപകല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു, പ്രതി അജീഷ് പിടിയില്‍

തിരുവനന്തപുരം: പട്ടാപ്പകല്‍ ആയുധവുമായി എത്തി, ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിനു സമീപുമുള്ള ഹോട്ടല്‍ സിറ്റി ടവറിനെ റിസപ്ഷനിസ്റ്റ്, നാഗര്‍കോവില്‍ സ്വദേശി അയ്യപ്പനെയാണ് മാരകായുധവുമായി എത്തിയ അക്രമി വെട്ടികൊന്നത്. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാടു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടുകത്തിയുമായി കടന്നുവന്നു കഴുത്ത് പിടിച്ചുവച്ച് തുടര്‍ച്ചയായി വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം ഇയാള്‍ ബൈക്കില്‍ കയറി പോകുന്നതും സി.സി.ടി.വി ക്യാമറയില്‍ വ്യക്തമാണ്. അയ്യപ്പനു പുറമേ റൂം ബോയിയായ മറ്റൊരു ജീവനക്കാരന്‍ മാത്രമേ […]

Continue Reading

യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ ഇടപെടണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. ഇതില്‍ 2230 പേര്‍ മലയാളികളാണ്. വിമാനത്താവളങ്ങള്‍ അടച്ചതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മലയാളികളും അവരിലുണ്ട്. ഇവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ നാട്ടിലെത്തിക്കണമന്നും ആശങ്കയകറ്റണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം യുദ്ധമുഖത്തുള്ള യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം ഇന്ത്യ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Continue Reading