യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ ഇടപെടണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Kerala

 

തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. ഇതില്‍ 2230 പേര്‍ മലയാളികളാണ്. വിമാനത്താവളങ്ങള്‍ അടച്ചതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മലയാളികളും അവരിലുണ്ട്.

ഇവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ നാട്ടിലെത്തിക്കണമന്നും ആശങ്കയകറ്റണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം യുദ്ധമുഖത്തുള്ള യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം ഇന്ത്യ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *