കാട്ടാക്കട ശശി അന്തരിച്ചു

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശി (70) അന്തരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും ആണ്. കൊവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍ നടക്കും.

Continue Reading

കണ്ണൂരില്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. അന്തേവാസിയായ പീതാംബരനാണ് മരിച്ചത്. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റയത്. ഒരേ മുറിയില്‍ താമസിക്കുന്നവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പീതാംബരനെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. പരിശോധനയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. നിരവധി അന്തേവാസികള്‍ താമസിക്കുന്ന അഗതി മന്ദിരത്തിലെ മറ്റാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടില്ല. ഒരു മുറിയില്‍ താമസിച്ച ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണത്തില്‍ മുറിയിലെ ആരെങ്കിലും ഒരാള്‍ വിഷം കലര്‍ത്തിയതാവാമെന്നും പോലീസ് സംശയിക്കുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കൊവിഡ്; 130 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

ബാറുകളില്‍ മദ്യവില്‍പ്പന പുനരാരംഭിച്ചു; ഇരുന്ന് കഴിക്കാന്‍ പറ്റില്ല, പാഴ്‌സല്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ വിദേശമദ്യവില്‍പ്പന പുനരാരംഭിച്ചു. ലാഭവിഹിതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മദ്യവില്‍പ്പന പുനരാരംഭിക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചത്. മദ്യശാലകളിലെ തിരക്കിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതോടെയാണ് വെയര്‍ഹൗസ് മാര്‍ജിന്‍ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വെയര്‍ഹൗസ് ലാഭവിഹിതം എട്ടില്‍ നിന്നും 25 ആക്കി കൂട്ടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാറുകളില്‍ നിന്ന് വിദേശമദ്യം വില്‍ക്കുന്നത് നിര്‍ത്താന്‍ ബാറുടമകള്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും മദ്യം വാങ്ങുന്നത് താത്കാലികമായി നിര്‍ത്തിയിരിന്നു. പ്രശ്നം പരിഹരിക്കാന്‍ നേരത്തെ ചര്‍ച്ച […]

Continue Reading

സ്ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കെഎസ്ടിഎ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ കുട്ടിക്കും പഠനത്തിനുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും പഠിക്കണം. ആദിവാസി, തീരദേശ, മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ […]

Continue Reading

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകള്‍ പരിശോധിച്ച റിസള്‍ട്ട് ഇന്ന് രാവിലെ ലഭിച്ചു. ഇതോടെയാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ആരോഗ്യപ്രവര്‍ത്തകരാണ്. ഇതോടെ ആകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. രോഗം ബാധിച്ചവര്‍ എല്ലാരും തന്നെ വീടുകളിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം പാറശാലയിലാണ് ആദ്യമായി സിക്ക വൈറസ് ബാധ കണ്ടെത്തിയത്. ഗര്‍ഭിണിയായ യുവതിയ്ക്കാണ് രോഗ ബാധ കണ്ടെത്തിയിരുന്നത്. കൊതുകുകള്‍ […]

Continue Reading

സ്വര്‍ണ വിലയില്‍ വര്‍ധന; എട്ടുദിവസം കൊണ്ട് 600 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 രൂപ വര്‍ധിച്ചു. സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വിപണനം പുരോഗമിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 4475 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. എട്ടുദിവസം കൊണ്ട് 600 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സ്വര്‍ണം വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത എന്നാണ് […]

Continue Reading

കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹത

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജി (23) ആണ് മരിച്ചത്. തിരുവല്ല കല്ലൂപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്. ആള്‍താമസമില്ലാത്ത വീടിന് പിന്നിലായിട്ടാണ് മൃതദേഹം കണ്ടത്. ജോര്‍ജിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്ത നിലയിലാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

ചിത്തരഞ്ജന്‍ എം.എല്‍.എയ്ക്ക് വധഭീഷണി

ആലപ്പുഴ: ആലപ്പുഴ എം.എല്‍.എ. പി.പി. ചിത്തരഞ്ജന് കത്തിലൂടെ വധഭീഷണി. തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തിലാണ് ഭീഷണിക്കത്തു ലഭിച്ചത്. വലതുകാലും ഇടതുകൈയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കു മുന്നില്‍വെക്കുമെന്നാണു ഭീഷണി. കുടുംബാംഗങ്ങളെ വിഷംനല്‍കി കൊല്ലുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഒന്‍പതുദിവസത്തിനകം ഇന്ത്യ വിടണമെന്നും പറയുന്നു. എ.എന്‍. ഷംസീര്‍ എം.എല്‍.എ., ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി എ.എ. റഹിം എന്നിവര്‍ക്കെതിരേയും ഈ കത്തില്‍ ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്‍ട്ടിന്‍ എന്നാണു കത്തില്‍ പേരെഴുതിയിരിക്കുന്നത്. എം.എല്‍.എ. കത്ത് ആഭ്യന്തരവകുപ്പിനു കൈമാറി. മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ക്കു […]

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും വേണ്ട മുന്‍കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ പരമാവധി 60 കിലോമിറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധുമാകാനും സാധ്യതയുണ്ട്. നാളെ […]

Continue Reading