കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രാജ്യത്ത് അനുവദിച്ച 72 പുതിയ ഓക്‌സീജന്‍ പ്ലാന്റില്‍ മൂന്നെണ്ണമാണ് കേരളത്തിന് ലഭിച്ചത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പാല ജനറല്‍ ആശുപത്രി,ആലപ്പുഴ ബീച്ച് ആശുപത്രി എന്നിവിടങ്ങളിലാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ മാസം 31ന് ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യമാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കും.ആശുപത്രികളോട് ചേര്‍ന്ന് അനുബന്ധ സ്ഥലം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 27487 പേർക്ക് കൊവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 27487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Continue Reading

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഉത്തരവ് വായിച്ചുകേട്ടപ്പോള്‍, കോടതി സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സിംഗ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ജനറല്‍ വാര്‍ഡിന് പരമാവധി പ്രതിദിനം 2645 രൂപ ഈടാക്കാവുന്നതാണ്. പിപിഇ കിറ്റുകള്‍ വിപണി വിലയ്ക്ക് ലഭ്യമാക്കണം. ഓക്സിമീറ്റര്‍ പോലെയുള്ള ഉപകരണങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്. കൊവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഡിഎംഒയെ അറിയിക്കാവുന്നതാണ്. […]

Continue Reading

കൊവിഡ് രോഗികള്‍ കൂടാന്‍ സാധ്യത, അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാവില്ല; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്‌സിജനും സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണം. കരുതല്‍ ശേഖരമായ 450 ടണില്‍ ഇനി 86 ടണ്‍ മാത്രമാണ് അവശേഷിക്കുന്നത്. മെയ് 15 ന് സംസ്ഥാനത്തെ രോഗികള്‍ ആറ് ലക്ഷത്തില്‍ എത്താമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 4 ലക്ഷമാണ്. […]

Continue Reading

അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു; ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്ന് ജോസ്. കെ. മാണി

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മുമായിയുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്ന് ജോസ്. കെ. മാണി. അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നത്. വീണ്ടും ചര്‍ച്ച തുടരുമെന്നും എന്നാല്‍ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരില്‍ റവന്യൂ, കൃഷി വകുപ്പുകള്‍ ലഭിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം പ്രതീക്ഷ. അഞ്ച് എംല്‍എമാരുള്ള പാര്‍ട്ടിക്ക് രണ്ടു മന്ത്രിസ്ഥാനം വേണമെന്നും ആവശ്യപ്പെടുന്നു. രണ്ടു മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന […]

Continue Reading

കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ്; ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ആലുവ പോലീസ് നടപടിയെടുത്തത്. ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശിയായ രോഗിയുടെ ബന്ധുക്കളില്‍ നിന്നും പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37,352 രൂപയാണ് ആശുപത്രി ഈടാക്കിയെന്നാണ് പരാതി. ചികിത്സയ്ക്കിടെ മരണമടഞ്ഞ രോഗിയുടെ ബന്ധുക്കള്‍ ബില്ല് സഹിതം പോലീസിനും ഡിഎംഒയ്ക്കും പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്‌തെന്നല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. […]

Continue Reading

കൊച്ചിയില്‍ നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. ലേക്ഷോര്‍ ആശുപത്രിയിലെ നഴ്‌സ് ചേര്‍ത്തല വാരണം കണ്ടത്തില്‍ അനു തോമസ്(32) ആണ് മരിച്ചത്. മാടവന ജങ്ഷനില്‍ വച്ച് ഇന്നു രാവിലെ ആറുമണിക്കുശേഷമായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവര്‍ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ട് എടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തില്‍ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് സമീപവാസികള്‍ പറയുന്നത്. ഭര്‍ത്താവ് വിദേശത്താണ്. മകന്‍ എലന്‍.

Continue Reading

വർഗീയ പാർട്ടിയായ ലീഗിനെ ചുമന്ന് കോൺഗ്രസ് അധപതിച്ചു: കെമാൽ പാഷ

കൊച്ചി: മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. വർഗീയ പാർട്ടിയായ ലീഗിനെ ചുമന്ന് കോൺഗ്രസ് അധപതിച്ചു എന്ന് കെമാൽ പാഷ ആരോപിച്ചു. ലീഗ് കോൺഗ്രസിനൊരു ബാധ്യതയാണ്. കത്വ പെൺകുട്ടിക്ക് വേണ്ടി പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. “അഴിമതികൾ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല ഒന്നുമില്ല, അവിടെ ആർക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ല. […]

Continue Reading

കൊവിഡ്; സംസ്ഥാനത്ത് 600 തടവുകാര്‍ക്ക് പ്രത്യേക പരോള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജയില്‍ തടവുകാര്‍ക്ക് പ്രത്യേക പരോള്‍ അനുവദിച്ച ഉത്തരവില്‍ 600 തടവുകാര്‍ക്ക് പരോള്‍ നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. ജയിലിനുള്ളില്‍ സാമൂഹിക അകലമടക്കം സുരക്ഷ ഉറപ്പുവരുത്താനാണ് നടപടി. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം ശിക്ഷാ തടവുകാര്‍ക്ക് പരോളും വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവിലെ സാഹചര്യം പരിശോധിച്ച് ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടുന്ന സമിതി പരിശോധന നടത്തി വരികയാണ്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ കൂടുതല്‍ വിചാരണ, റിമാന്‍ഡ് തടവുകാര്‍ക്കു ജാമ്യം […]

Continue Reading

മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 42 വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ച ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ച വിപിൻ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. 2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമജീവിതം തുടങ്ങിയ വിപിൻ ചന്ദ് 2012ലാണ് മാതൃഭൂമിയിൽ പ്രവേശിക്കുന്നത്. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ.

Continue Reading