ട്രെയ്ന്‍ തീവെപ്പ്: പ്രതി ഇരുമ്പനത്തും എത്തി! ബ്രഹ്‌മപുരം തീപിടിത്തത്തിലും അന്വേഷണം

എറണാകുളം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. പ്രതിയെ തൃപ്പൂണിത്തുറ ഇരുമ്പനം പ്രദേശത്തു കണ്ടതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നു കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തെളിവെടുപ്പു തുടങ്ങി. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്തുവന്നതോടെയാണ് ഇയാളോട് രൂപസാദൃശ്യമുള്ളയാളെ ഇരുമ്പനത്ത് കണ്ടതായി വിവരം ലഭിച്ചത്. ഇതോടെ ബ്രഹ്‌മപുരം തീപിടിത്ത കേസിലും കൂടുതല്‍ അന്വേഷണത്തിന് വഴിയൊരുങ്ങി. മാലിന്യക്കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്നും ആരോ തീകൊളുത്തിയതാണെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കോഴിക്കോട് കേസിലെ പ്രതിയെന്ന് […]

Continue Reading

അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്ന കേസില്‍ പതിനാല് പേര്‍ കുറ്റക്കാര്‍, രണ്ടുപേരെ വെറുതെ വിട്ടു, വിധി ഇന്ന്‌

പാലക്കാട്‌: അട്ടപ്പാടി മധുവധക്കേസില്‍ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് പട്ടിക ജാതി പട്ടിക വര്‍ഗക്കെക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന മണ്ണാര്‍ക്കാട് പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ നരഹത്യകുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അന്യായമായ സംഘം ചേരല്‍, പരിക്കേല്‍പ്പിക്കല്‍ എന്നിവയും തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഡിജിറ്റല്‍ തെളിവും നിര്‍ണ്ണായകമായി. നാല് , പതിനൊന്ന് പ്രതികളെ വെറുതെ വിട്ടു. ഇവര്‍ മധുവിനെ ദേഹോപദ്രവമേല്‍പ്പിച്ചല്ലന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷ ഇന്ന്‌ വിധിക്കും.

Continue Reading

ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്‍കും

തിരുവനന്തപുരം: ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കാന്‍ ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഈ തിരുമാനം ഉണ്ടായത്. ശബരിമല മാസ്റ്റര്‍ പ്‌ളാനില്‍ വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണിത്. വെര്‍ച്വല്‍ ക്യു മുതല്‍ പ്രസാദ വിതരണം വരെയുള്ള കാര്യങ്ങള്‍ ഡിജിറ്റിലൈസ് ചെയ്യാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മൊബൈല്‍ നമ്പരിലേക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീര്‍ഥാടനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന […]

Continue Reading

ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തും. 10 മണി മുതലാണ് സത്യാഗ്രഹം. ഡല്‍ഹി രാജ്ഘട്ടിലെ സത്യാഗ്രഹത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാന നേതാക്കളെല്ലാം ഭാഗമാകും.

Continue Reading

മാർ പൗവത്തിലിന്റെ സം​​​​സ്‌​​​​കാ​​​​രം ബു​​​​ധ​​​​നാ​​​​ഴ്ച 10മണിക്ക്; പൊതുദർശനം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ

  കോട്ടയം: ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പൗവത്തിലിന്റെ സംസ്ക്കാരച്ചടങ്ങുകൾ മാർച്ച് 22ന് നടക്കും. സംസ്ക്കാര ശുശ്രൂഷകളുടെ ഭാഗമായി ചെത്തിപ്പുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മാർച്ച് 21ന് അരമന ചാപ്പലിൽ എത്തിക്കും. അവിടെ വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും. തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് വയ്ക്കുകയും ചെയ്യും. തുടർന്ന് സംസ്കാരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 9. 30 ന് ആരംഭിക്കും.10 മണിക്ക് വിശുദ്ധ കുർബാനയെ […]

Continue Reading

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അന്തരിച്ചു

  എറണാകുളം: മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അന്തരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ വീട്ടില്‍ കഴിയവേയാണ് അന്ത്യം. 2011 മുതല്‍ 2016 വരെ അഡ്വക്കറ്റ് ജനറലായിരുന്നു. സിവില്‍, ഭരണഘടന, കമ്പനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കെ.പി. ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. 1996 ഏപ്രില്‍ 11നു ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്ക് സ്ഥലംമാറ്റം വന്ന പശ്ചാത്തലത്തില്‍ ജഡ്ജി പദവി ഉപേക്ഷിച്ചു.

Continue Reading

പ്രതിപക്ഷ പ്രതിഷേധം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി, അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്നും പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിക്കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഈ മാസം 30 വരെയാണ് സഭ ചേരാന്‍ തിരുമാനിച്ചിരുന്നത്. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം തുടരാന്‍ തിരുമാനിക്കുകയായിരുന്നു.ഇന്നലെ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ചില ആവശ്യങ്ങളോട് അനുകൂലമായി പ്രതകരിക്കാന്‍ ശ്രമിച്ചങ്കിലും യു ഡി എഫ് അതിന് ചെവികൊടുത്തിരുന്നില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അതോടെ സഭക്കുള്ളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം തിരുമാനിച്ചു.അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ […]

Continue Reading

വൈക്കം സത്യാഹ്രത്തിന്റെ ശതാബ്ദി ആഘോഷപരിപാടികളില്‍ നിന്നും എന്‍ എസ് എസ് വിട്ടുനില്‍ക്കും

പ്രീത് തോമസ്‌ കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എന്‍ എസ് എസ് തിരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. സംഘാടക സമിതിയില്‍ ഉള്‍ക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കുചേരാനുളള സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആഘോങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ശത്ാബ്ദിയാഘോഷങ്ങളില്‍ അഭിമാനം കൊളളാനാണ് തിരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം വൈക്കത്ത് ഏപ്രില്‍ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ […]

Continue Reading

പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം

  പ്രീത് തോമസ് കോട്ടയം: പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം. പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ നടന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നല്‍കുന്നത്. പതിനൊന്ന് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് ആദ്യമെത്തുക. വൈകിട്ട് നാലിനാണ് പൂരം. അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗ ദേവീക്ഷേത്രം, തളിക്കോട്ട മഹാദേവര്‍ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം […]

Continue Reading
P J JOSEPH

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ അസംതൃപ്തരുടെ എണ്ണം പെരുകുന്നതിനിടെ ജോസ് പാറേക്കാട്ടും കൂട്ടരും മാതൃസംഘടനയിലേക്ക്‌

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ അസംതൃപ്തരുടെ എണ്ണം പെരുകുന്നതിനിടെ കോട്ടയം ജില്ലയില്‍ പാര്‍ട്ടിയുടെ നെടുംതൂണായിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ടും കൂട്ടരും ജോസ് കെ മാണിക്കൊപ്പം മാതൃസംഘടനയിലേക്ക് തിരിച്ചെത്തുന്നു. പ്രായത്തിന്റെ അവശതകള്‍ അലട്ടുന്ന പി ജെ ജോസഫിന് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ഇടപെടാന്‍ കുറച്ചുനാളായി സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ പി ജെ ജോസഫിന്റെ മകന്‍ അപ്പു ജോണ്‍ ജോസഫും ചില നേതാക്കളിലേക്കും മാത്രമായി ചുരുങ്ങുന്നതാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്. […]

Continue Reading