കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന്‌ സ്വര്‍ണം, അബ്ദുള്ള അബൂബക്കറിന് വെള്ളി

Latest News Sports

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി. 17.3 മീറ്ററാണ് എല്‍ദേസ് ചാടിയത്. വെള്ളി നേടിയ അബൂബക്കല്‍ 17. 2 മീറ്റര്‍ ചാടി. വ്യക്തിഗത ഇനത്തില്‍ ആദ്യമായാണ് ഒരു മലയാളിത്താരം സ്വര്‍ണം നേടുന്നത്.

ബോക്സിംഗില്‍ നിതു ഗംഗാസിനും പുരുഷന്മാരുടെ 48-51 കി ഗ്രാം വിഭാഗത്തില്‍ അമിത് പാംഗല്‍ ഇന്ന് സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ മിനിമം വെയ്റ്റ് വിഭാഗത്തിലാണ് നിതു സ്വര്‍ണം നേടിയത്. അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്ഡൊണാള്‍ഡിനെ തകര്‍ത്തപ്പോള്‍ നിതു ഇംഗ്ലണ്ടിന്റെ തന്നെ ഡെമി ജേഡ് റെസ്താനെതിരെയാണ് വിജയിച്ചത്.

നേരത്തെ ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ വെങ്കലം നേടിയിരുന്നു. വെങ്കല മെഡല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വീഴ്ത്തിയത്. നിശ്ചിത സമയം ഇരു ടീമും 1-1ന് സമനിലയിലെത്തി. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയില്‍ 2-1നാണ് ഇന്ത്യയുടെ ജയം. 2006ന് ശേഷം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *