PINARAYI VIJAYAN

ഇടുക്കിയുടെ സമഗ്ര വികസനത്തിന് 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala Latest News

ഇടുക്കി: ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട് ആശങ്കങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷി, ടൂറിസം, ദാരിദ്ര്യം തുടച്ചു നീക്കുക തുടങ്ങി ആറു തൂണുകളിലയാണ് ഇടുക്കി പാക്കേജ് ആവിഷ്‌കരിച്ചിരിക്കുന്നത്. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ഫ്ളാറ്റുകള്‍, ഹൈറേഞ്ചില്‍ 250 ഏക്കറില്‍ ഫുഡ് പാര്‍ക്ക്, ടൂറിസം പ്രദേശങ്ങളില്‍ ബജറ്റ് ഹോട്ടലുകള്‍, വൈദ്യുതി വിതരണ മേഖലയുടെ ശക്തിപ്പെടുത്തല്‍, അങ്ങനെ നീളും പ്രഖ്യാപനങ്ങള്‍.

ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ തോതിലാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ പ്രഖ്യാപനങ്ങള്‍ നടത്തി സര്‍ക്കാര്‍ മലയോര ജനതയെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മാലോയാര ജനത ഏറെ പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *