കൊവിഡ് പ്രതിരോധം കർശനമാക്കുന്നു, നാളെ സമ്പൂർണ ലോക്ക്ഡൗൺ

Kerala Latest News

​​​തിരു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തോ​​​ടനു​​​ബ​​​ന്ധി​​​ച്ചു ര​​​ണ്ടാ​​​ഴ്ച​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു നാ​​​ളെ വീ​​ണ്ടും സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ പ്ര​​​തി​​​രോ​​​ധം ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗം ചേ​​​രും. അ​​​ട​​​ച്ചി​​​ട​​​ൽ ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും ച​​​ർ​​​ച്ച ചെ​​​യ്യു​​​ക.
രോ​​​ഗ​​​ബാ​​​ധ അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യോ​​​ടെ കൂ​​​ടു​​​ത​​​ൽ വ​​​ർ​​​ധി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ച്ച രാ​​​ത്രി​​​കാ​​​ല ക​​​ർ​​​ഫ്യു ക​​​ർ​​​ശ​​​ന​​​മാ​​ക്കാ​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. ഓ​​​ഗ​​​സ്റ്റ് 15, മൂ​​​ന്നാം ഓ​​​ണം എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ക​​​ഴി​​​ഞ്ഞ ര​​​ണ്ട് ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ലോ​​​ക്ക്ഡൗ​​​ണ്‍ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു.

ഹോം​​​ ക്വാ​​​റ​​​ന്‍റൈ​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ കോ​​​വി​​​ഡ് വ്യാ​​​പ​​​നം ശ​​​ക്തി​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​താ​​​യാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഞാ​​​യ​​​റാ​​​ഴ്ച ലോ​​​ക്ക്ഡൗ​​​ണ്‍ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​ക്ക​​​ണോ എ​​​ന്ന കാ​​​ര്യ​​​വും ഇ​​​ന്ന​​​ത്തെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്യും.

നാ​​​ളെ അ​​​വ​​​ശ്യസാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് തു​​​റ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി. അ​​​വ​​​ശ്യ യാ​​​ത്ര​​​യ്ക്കു പാ​​​സ് എ​​​ടു​​​ക്കണം.

അ​​​തി​​​നി​​​ടെ, കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ങ്ങ​​​ളി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​ന​​​മാ​​​കു​​​ന്ന​​​തി​​​നു മു​​​ൻ​​​പു പു​​​റ​​​ത്തു​​​പോ​​​കു​​​ന്ന​​​തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ടു​​​ത്ത അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Leave a Reply

Your email address will not be published. Required fields are marked *