ആലപ്പുഴ മാ​ന്നാ​റി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി

Kerala Latest News

പാ​ല​ക്കാ​ട്: ആ​ല​പ്പു​ഴ മാ​ന്നാ​റി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്കും​ചേ​രി​യി​ൽ നി​ന്നാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ ഭ​വ​ന​ത്തി​ൽ ബി​നോ​യി​യു​ടെ ഭാ​ര്യ ബി​ന്ദു(39)​വി​നെ​യാ​ണ് അ​ജ്ഞാ​ത സം​ഘം തട്ടികൊണ്ടുപോയത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ത​ന്നെ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബി​ന്ദു പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​രം.

ശേഷം പോലീസ് യുവതിയെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​. തുടർന്ന് യുവതിയെ മാ​ന്നാ​ർ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി വ്യ​ക്ത​മാ​ക്കി.യു​വ​തി നാ​ല് ദി​വ​സം മു​ൻ​പാ​ണ് ഗ​ൾ​ഫി​ൽ നി​ന്നും എ​ത്തി​യ​ത്. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നടന്നത് . പു​ല​ർ​ച്ചെ ര​ണ്ടോ​ടെ വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ക്കു​ന്ന ശ​ബ്ദം കേ​ട്ടം വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ 20 ഓ​ളം വ​രു​ന്ന സം​ഘം വീ​ടി​നു​ള്ളി​ൽ ക​ട​ന്ന് യു​വ​തി​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് ന​ൽ​കി​യി​രു​ന്ന മൊ​ഴി.

ദു​ബാ​യി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാണ് യുവതി ജോ​ലി ചെ​യ്‌​തി​രു​ന്നത്. കഴിഞ്ഞ ദിവസം ‌യു​വ​തി വീ​ട്ടി​ൽ എത്തിയിരുന്നു. എ​ത്തി​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം മ​ല​പ്പു​റം കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി മൂ​ന്നു പേ​ർ വ​ന്നി​രു​ന്നു. ബി​ന്ദു​വി​നെ ക​ണ്ട ഇ​വ​ർ ഗ​ൾ​ഫി​ൽ​നി​ന്നു കൊ​ടു​ത്തു വി​ട്ട സ്വ​ർ​ണ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ചു.
എ​ന്നാ​ൽ, ആ​രും സ്വ​ർ​ണം ത​ന്നു​വി​ട്ടി​ട്ടി​ല്ലെ​ന്നു യു​വ​തി പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ആ​ൾ മാ​റി​പോ​യ​താ​ണെ​ന്നു പ​റ​ഞ്ഞു മൂ​വ​ർ സം​ഘം തി​രി​കെ പോ​വു​ക​യും ചെ​യ്തു.

ഇ​തി​നു ശേ​ഷ​മാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ വീ​ട് ആ​ക്ര​മി​ച്ചു യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ​ത്.സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്നാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​ക​ലി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ബി​ന്ദു നാ​ട്ടി​ലെ​ത്തി​യ​തു മു​ത​ല്‍ ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നു. തു​ട​ർ​ന്നാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ പ​ദ്ധ​തി​യി​ട്ട​തെ​ന്നും പോ​ലീ​സ്‌ പ​റ​യു​ന്നു.വീ​ട്ടി​ൽ കാ​ണാ​ൻ എ​ത്തി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും യു​വ​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു കൈ​മാ​റി.

Leave a Reply

Your email address will not be published. Required fields are marked *