സ്വര്‍ണ വില കുതിക്കുന്നു; പവന് 200 രൂപയുടെ വര്‍ധന

Kerala Latest News

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 36,000ന് മുകളിലെത്തി. ഇന്നത്തെ പവന്‍ വില 36,120 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 45,15 രൂപ. ഈ മാസം ഇതുവരെ പവന് 920 രൂപയാണ് കൂടിയത്. മാസാദ്യത്തില്‍ 35200 രൂപയായിരുന്നു സ്വര്‍ണ വില. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വര്‍ധനയ്ക്കാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഇതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്. ഈ മാസം ഇതുവരെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ഒഴികെ സ്വര്‍ണ വില താഴോട്ടുപോയില്ല. രാജ്യാന്തര ധന വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *