ഇടതുസര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണം: ജോസ് പാറേക്കാട്ട്

Kerala

പാലാ: യു.ഡി.എഫ്. സര്‍ക്കാര്‍ അടച്ചിട്ട ബാറുകള്‍ തുറന്നുകൊടുത്തും മദ്യത്തിന്റെ വില കുറച്ചും നാട്ടില്‍ മദ്യപ്രളയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തി വിവാദ ഉത്തരവുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാട്ട് ആവശ്യപ്പെട്ടു.

യു.ഡി.എഫ്. മീനച്ചില്‍ മണ്ഡലം കണ്‍വെന്‍ഷന്‍ പൈക വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്നതുവഴി സമാധാനകാംഷികളായ സമസ്ത ജനവിഭാഗങ്ങളെയും സര്‍ക്കാര്‍ അപഹസിക്കുകയാണ് ചെയ്യുന്നതെന്നും നാട്ടില്‍ അരാജകത്വത്തിന്റെ തേര്‍വാഴ്ച നടത്തുവാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നയങ്ങള്‍ തിരുത്തി ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ്. ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷതവഹിച്ച കണ്‍വന്‍ഷനില്‍ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, ഷോജി ഗോപി, രാജു കോക്കപ്പുഴ, ജോഷി നെല്ലിക്കുന്നേല്‍, പ്രദീപ് ചീരംകാവില്‍, അഡ്വ. അലക്‌സ് കെ. ജോസ്, കിഷോര്‍ പാഴുക്കുന്നേല്‍, പ്രഭാകരന്‍ പടികപ്പളളില്‍, വിന്‍സന്റ് കണ്ടത്തില്‍, അഡ്വ. റെജി തുരുത്തിയില്‍, ബോണി കുര്യാക്കോസ്, എന്‍. ഗോപകുമാര്‍ ഇല്ലിക്കത്തൊട്ടിയില്‍, ഷാജന്‍ മണിയാക്കുപാറ, എബിന്‍ വാട്ടപ്പളളില്‍, ചാക്കോച്ചന്‍ കളപ്പുരയ്ക്കല്‍, ബിനു കൊല്ലംപറമ്പില്‍, ജോബിന്‍ പറയരുതോട്ടം, രാജേഷ് മാനാംതടം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *