തട്ടിപ്പുസംഘങ്ങള്‍ക്ക് ഒത്താശചെയ്യുന്ന കേന്ദ്രമായി സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് മാറി: എം വിന്‍സെന്റ് എം എല്‍ എ

Kerala

 

നെയ്യാറ്റിന്‍കര: തട്ടിപ്പുസംഘങ്ങള്‍ക്ക് ഒത്താശചെയ്യുന്ന കേന്ദ്രമായി സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് എം വിന്‍സെന്റ് എം എം എല്‍ ആരോപിച്ചു. ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിട്ടതിനെതിരെയും, മുഖ്യമന്ത്രിയും ആഭരണ നിര്‍മ്മാണ ലോബിയും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് സി.ബി.ഐ അന്വേഷിക്കുക, സ്വര്‍ണ കള്ളക്കടത്തിന് ഒത്താശ ചെയ്ത മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിസിസി ഒ.ബിസി ഡി ഡിപ്പാര്‍ട്ട്‌മെന്റ് തിരുവനന്തപുരം ജില്ലാ കമ്മറ്റി നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിലെ പ്രമുഖര്‍ക്ക് കോടികളുടെ സ്വര്‍ണ്ണകടത്ത് ഇടപാടില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തട്ടിപ്പുകാര്‍ക്ക് ഒത്താശചെയ്യുന്ന സംഭവം ആദ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്ക് സ്വര്‍ണ്ണകടത്ത് കേസിലെ പ്രതികളുമായി പങ്കുണ്ടെന്ന് വ്യക്തമായതോടെ കേരളജനത ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നിരിക്കുന്നു. കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് വീമ്പിളക്കിയ പിണറായി വിജയന്റെ പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പാണെന്നും എം വിന്‍സെന്റ് കുറ്റപ്പെടുത്തി.

കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റ് ജില്ലാ ചെയര്‍മാന്‍ ഷാജി ദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. സജിന്‍ ലാല്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. മൊഹ്‌നുദ്ദീന്‍, അഡ്വ. പ്രാണകുമാര്‍, റ്റി രാജന്‍, അജയകുമാര്‍, അരുണ്‍, ചെങ്കല്‍ രാജേന്ദ്രന്‍, ഉണ്ണിക്കുട്ടന്‍, പുന്നക്കാട് സജു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *