ബ്രസീലിലെ മാരക്കാന സ്റ്റേഡിയം ഇനി അറിയപ്പെടുന്നത് ഫുട്ബാള്‍ ഇതിഹാസം പെലെയുടെ പേരില്‍ . റിയോ ഡി ജനീറോ നിയമനിര്‍മ്മാണസഭയില്‍ നടന്ന വോട്ടെടുപ്പിലാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റാന്‍ തീരുമാനമായത്.
എഡ്സന് അരാന്റസ് ഡോ നാസിമെന്റോ – റെയ് പെലെ സ്റ്റേഡിയം’ എന്ന പേരില്‍ ഇനി അറിയപ്പെടും. റിയോ ഗവര്‍ണറുടെ അഗീകാരം കൂടി കിട്ടിയാല്‍ പേര് ഔദ്യോഗികമായി നിലവില്‍ വരും.