രാജ്യത്ത് 38628 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; മരണം 617

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നു . 24 മണിക്കൂറിനിടെ 38628 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 617 മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 427371 ആയി. 3,10,55,861 പേർ ഇത് വരെ രോഗമുക്തി നേടി. 4,12,153 പേർ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്നാണ് പുതിയ കണക്ക്.

നിലവിൽ 2.21 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *