ഓഗസ്റ്റ് 14 വിഭജനഭീതിയുടെ ഓര്‍മദിനമായി ആചരിക്കും; ആഹ്വാനവുമായി പ്രധാനമന്ത്രി

India Latest News

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസമായ ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. വിഭജനത്തിന്റെ മുറിപ്പാടുകള്‍ മറക്കാനാകില്ലെന്നും ഭിന്നതയും അനൈക്യവും ഒഴിവാക്കണമെന്നും മോദി ട്വീറ്റ് ചെയ്തു.

‘വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കാനാവില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കും’-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വിഭജനഭീതിയുടെ ഓര്‍മദിനത്തില്‍ സാമൂഹിക വിഭജനം, വൈര്യം എന്നിവയുടെ വിഷവിത്ത് നീക്കം ചെയ്യുകയും മൈത്രിയും സാമൂഹിക ഐക്യവും മനുഷ്യ ശാക്തീകരണവും ശക്തിപ്പെടുത്തണമെന്നും ഓര്‍മ്മിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒരുമയുടെയും സാമുദായിക മൈത്രിയുടെയും അന്തരീക്ഷം ശക്തിപ്പെടുത്തണമെന്ന് പറയുമ്പോഴും വിഭാഗീയതയും വിദ്വേഷവും വളര്‍ത്താന്‍ ഇടയാക്കുന്ന സന്ദേശമാണ് നരേന്ദ്ര മോദി നല്‍കുന്നതെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പ്രതികരിച്ചു. ഓഗസ്റ്റ് 14 പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന ദിവസമാണ്.

Leave a Reply

Your email address will not be published. Required fields are marked *