തിരുവനന്തപുരം: നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ പിടിയിൽ .പുകയില ഉൽപന്നങ്ങളുടെ വന്‍ശേഖരവുമായാണ് നഗരത്തിലെ മൊത്തവില്പനക്കാരന് പിടിയിലായത് . സംഭവത്തിൽ മണക്കാട് സമാധി സ്ട്രീറ്റ് ശ്രീനഗറില്‍ രാജേഷ് കുമാറിനെയാണ് (46) ജില്ല ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) ടീമിന്റെ
റ സഹായത്തോടെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഇയാളുടെ വീട്ടില്‍നിന്ന് വില്പനക്ക് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം വില വരുന്ന പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയുന്നതിനായി ഡെപ്യൂട്ടി കമീഷണര്‍ ഡോ.വൈഭവ് സക്സേനയുടെ നിര്‍ദേശാനുസരണം പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിവരുന്ന സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത് .സംഭവത്തിൽ ടീം ഫോര്‍ട്ട് പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണക്കാടുള്ള വീട്ടില്‍ 15 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടിയത്.