പാ​ര്‍​ട്ടി​യാ​ണ് ക്യാ​പ്റ്റ​ന്‍; പി​ണ​റാ​യി​യെ ഉ​ന്നം​വ​ച്ച്‌ പി. ​ജ​യ​രാ​ജ​ന്‍

Kerala Latest News

ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ലെ വ്യ​ക്തി​പൂ​ജ​യ്ക്കെ​തി​രേ തു​റ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി പി. ​ജ​യ​രാ​ജ​ന്‍ രം​ഗ​ത്ത്. പാ​ര്‍​ട്ടി​യാ​ണ് യ​ഥാ​ര്‍​ഥ ക്യാ​പ്റ്റ​നെ​ന്നും ഇ​വി​ടെ എ​ല്ലാ​വ​രും സ​ഖാ​ക്ക​ളാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഉ​ന്നം​വ​ച്ച്‌ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

പി​ണ​റാ​യി​ക്ക് ക്യാ​പ്റ്റ​ന്‍ വി​ശേ​ഷ​ണം ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജ​യ​രാ​ജ​ന്‍റെ വി​മ​ര്‍​ശ​നം. വ്യ​ക്തി​ക​ള​ല്ല, പാ​ര്‍​ട്ടി​യും ഇ​ട​തു​പ​ക്ഷ​വു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ഉ​റ​പ്പ്. ജ​ന​ങ്ങ​ള്‍ പ​ല​ത​ര​ത്തി​ലും സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കും. എ​ന്നാ​ല്‍ ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ വ്യ​ക്തി​പൂ​ജ​യി​ല്‍ അ​ഭി​ര​മി​ക്കു​ന്ന​വ​ര​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നേ​ര​ത്തേ, വ്യ​ക്തി​പൂ​ജ വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് ന​ട​പ​ടി നേ​രി​ട്ട നേ​താ​വാ​ണ് പി. ​ജ​യ​രാ​ജ​ന്‍. ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി പാ​ട്ടി​റ​ക്കി​യ​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി​രു​ന്ന​ത്.

പി. ​ജ​യ​രാ​ജ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ക​മ്യൂ​ണി​സ്റ്റു​കാ​ര്‍​ക്ക് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന ജ​ന​പ്രി​യ​ത​യി​ല്‍ പ​ല​രും അ​സ്വ​സ്ഥ​രാ​ണ്. ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​വും ജ​ന​ക്ഷേ​മ രാ​ഷ്ട്രീ​യ​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​വ​ര്‍ ഇ​ട​തു​പ​ക്ഷ​മാ​ണ്.

ജ​ന​ങ്ങ​ളോ​ട് ചേ​ര്‍​ന്നു നി​ല്‍​ക്കു​മ്ബോ​ള്‍ ,അ​വ​ര്‍ സ്നേ​ഹ​ഹ​സൂ​ച​ക​മാ​യി പ​ല ത​ര​ത്തി​ലും ഇ​ഷ്ടം പ്ര​ക​ടി​പ്പി​ക്കും. ചി​ല​ര്‍ പാ​ട്ടെ​ഴു​തി ഇ​ഷ്ടം പ്ര​ക​ടി​പ്പി​ക്കും, ചി​ല​ര്‍ ഫോ​ട്ടോ വെ​ച്ച്‌ ഇ​ഷ്ടം പ്ര​ക​ടി​പ്പി​ക്കും, ചി​ല​ര്‍ ടാ​റ്റു ചെ​യ്തു ഇ​ഷ്ടം പ്ര​ക​ടി​പ്പി​ക്കും.​എ​ന്നാ​ല്‍, ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ വ്യ​ക്തി​പൂ​ജ​യി​ല്‍ അ​ഭി​ര​മി​ക്കു​ന്ന​വ​ര​ല്ല.

സ​ഖാ​വ് കോ​ടി​യേ​രി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞ​തു പോ​ലെ, ഈ ​പാ​ര്‍​ട്ടി​യി​ല്‍ ‘എ​ല്ലാ​വ​രും സ​ഖാ​ക്ക’​ളാ​ണ്. പാ​ര്‍​ട്ടി​യാ​ണ് ക്യാ​പ്റ്റ​ന്‍. അ​തു കൊ​ണ്ട് വ​ല​തു​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്ക് കി​ട്ടു​ന്ന ജ​ന​പി​ന്തു​ണ​യി​ല്‍ വ​ല്ലാ​തെ അ​സ്വ​സ്ഥ​രാ​യി​ട്ട് കാ​ര്യ​മി​ല്ല. വ്യ​ക്തി​ക​ള​ല്ല, പാ​ര്‍​ട്ടി​യും ഇ​ട​തു​പ​ക്ഷ​വു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ഉ​റ​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *