തമ്പാനൂരില്‍ റിസപ്ഷനിസ്റ്റിനെ ഹോട്ടലില്‍ കയറി വെട്ടിക്കൊന്നു

Latest News

 

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. തമ്പാനൂരില്‍ റിസപ്ഷനിസ്റ്റിനെ ഹോട്ടലില്‍ കയറി വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ ആളാണ് അരുംകൊല ചെയ്തത്. കൊല്ലപ്പെട്ട അയ്യപ്പന്‍ തമിഴ്‌നാട് സ്വദേശിയാണ്. കൊലയ്ക്കുപിന്നിലെ കാരണം അറിവായിട്ടില്ല.കൊലയാളിയെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. പ്രതിക്കായി പോലിസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *