സ്വര്‍ണ വില ഉയര്‍ന്നു; പവന് 280 രൂപകൂടി 34,440 രൂപയായി

Kerala Latest News

കോഴിക്കോട്: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. ആഗോള വിപണിയയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,749.30 ഡോളറായി ഉയര്‍ന്നു.

അതേസമയം കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്ബോള്‍ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റിന്റെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 45,736 രൂപയായി താഴുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *