തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി വീണ്ടും പോസ്റ്റര്‍ വിവാദം. കളമശേരിയില്‍ പി. രാജീവിനെതിരെയും മഞ്ചേശ്വരത്ത് ജയാനന്ദയ്ക്കെതിരെയുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
’അഴിമതി വീരന് സക്കീറിന്റെ ഗോഡ്ഫാദര് രാജീവിനെ കളമശേരിക്ക് വേണ്ടെ’ എന്നായിരുന്നു കളമശേരി നഗരസഭാ ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്. ഞായറാഴ്ച രാത്രി കെ. ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വീണ്ടും പി. രാജീവിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.മഞ്ചേശ്വരത്ത് കെ.ആര്. ജയാനന്ദയ്ക്കെതിരെ സിപിഎം അനുഭാവികളുടെ പേരിലാണ് ഉപ്പള ടൗണിലും പരിസരത്തും പോസ്റ്റര്‍ ഒട്ടിച്ചത്. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ടെന്നാണ് പോസ്റ്ററിലെ ആവശ്യം.