അസാം: കോണ്‍ഗ്രസ് പാര്‍ട്ടി ഗാന്ധി കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ ആശയങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ പ്രത്യക അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണത്തിനായി പ്രിയങ്ക അസമിലെത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. വാഗ്ദാനങ്ങള്‍ നല്കി തൊഴിലാളികളെ ബി.ജെ.പി വഞ്ചിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഒരിക്കലും ഗാന്ധി കുടുംബത്തിന്റെ മാത്രമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.