കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ ഇടുക്കിയില്‍ ഓറഞ്ച് മുന്നറിയിപ്പും നല്കി. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ മധ്യകേരളത്തില്‍ ചുഴലിക്കാറ്റും കനത്ത മഴയും വലിയ നാശമാണ് വിതച്ചത്. എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിലും നിരവധി വീടുകളുടെ മേല്‍ക്കൂര മരം വീണു തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.