റഷ്യ വാഗ്ദാനം ചെയ്ത വാക്സിന് വിലക്കുമായി ഉക്രൈന്‍

International

കീവ്: റഷ്യയില്‍ നിന്നുള്ള കൊവിഡ് വാക്സിന് വിലക്കുമായി ഉക്രൈന്‍. വാക്സിനേഷന്‍ ക്യാംപുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലാണ് റഷ്യയില്‍ നിന്നുള്ള വാക്സിന്‍ വേണ്ടെന്ന് ഉക്രൈന്‍ പ്രഖ്യാപിക്കുന്നത്. 2015ല്‍ സര്‍ക്കാര്‍ പാസാക്കിയ പ്രമേയമാണ് വാക്സിന്‍ വിഷയത്തില്‍ ഉക്രൈന്‍റെ നിലപാടിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

2015ലാണ് റഷ്യയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റഷ്യയുടെ സ്പുട്നിക് വാക്സിന്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള റഷ്യയിലെ നേതാക്കന്മാരുടെ ക്ഷണമെല്ലാം ഉക്രൈന്‍ ഇതിനോടകം നിരാകരിച്ചുകഴിഞ്ഞു. റഷ്യയില്‍ നിന്നുള്ള രാഷ്ട്രീയ ഐക്യപ്പെടലിനുള്ള ശ്രമമായാണ് ഈ നീക്കങ്ങള്‍ വീക്ഷിക്കുന്നത്.

1.2 മില്യണ്‍ ആളുകള്‍ക്കാണ് ഉക്രൈനില്‍ ഇതിനോടകം കൊറോണ ബാധിച്ചത്. 24000 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *