കൊച്ചിയില്‍ സംഘര്‍ഷം; യുവാവിനെ കുത്തിക്കൊന്നു

Kerala Latest News

കൊച്ചി: കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. എറണാകുളം സൗത്ത് പാലത്തിന് സമീപമാണ് സംഭവം. വരാപ്പുഴ സ്വദേശി ശ്യാം(33) ആണ് മരിച്ചത്.

കളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം മുങ്ങിയതായാണ് വിവരം.

പുലര്‍ച്ചെ രണ്ട് മണിയോടെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു ശ്യാമും സുഹൃത്ത് അരുണും. ഈ സമയം റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ ഇവര്‍ ഇടപെട്ടു. ഇതിനിടയില്‍ ശ്യാമിന് ആദ്യം കുത്തേറ്റു. പിന്നാലെ അരുണിനും. ഇരുവരേയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടരയോടെ ശ്യാമിന്റെ മരണം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *