ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, 19കാരന്‍ അറസ്റ്റില്‍

Kerala Latest News

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടില്‍ ശ്രീകാന്ത് (19) ആണ് പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയെ ആണ് പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് ഇയാള്‍ പീഡിപ്പിച്ചത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്‌കൂളിന് പരിസരത്തെത്തി വിദ്യാര്‍ത്ഥിനിയുമായി ശ്രീകാന്ത് സൗഹൃദം ശക്തമാക്കി. തുടര്‍ന്ന് പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഇടയ്ക്കിടെ വീട്ടില്‍ കൊണ്ടുവരുന്നതില്‍ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

കെട്ടിട നിര്‍മാണ തൊഴിലാളിയാണ് അറസ്റ്റിലായ ശ്രീകാന്ത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *