കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി രണ്ടാം ദിന ചർച്ച; 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് യൂണിയനുകൾ

Kerala Latest News

കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ, ഗതാഗത മന്ത്രിമാർ ഇന്നും ചർച്ച നടത്തും. ഇന്നലത്തെ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് തുടർ ചർച്ച.ശമ്പളം കൃത്യമായി നൽകുന്നതിലാണ് പ്രധാന ചർച്ച. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളുമായി സമവായത്തിലെത്താനായിരുന്നില്ല.

എന്നാൽ 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. ജീവനക്കാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന ഉപദേശക ബോർഡ് രൂപീകരിക്കാൻ ഇന്നലത്തെ യോഗം തീരുമാനിച്ചിരുന്നു.

അതേസമയം കെഎസ്ആർടിസിയിലെ ശമ്പളവിതരണം വൈകുന്നതിൽ കടുത്ത അമർഷമായിരുന്നു ഇന്നലെയും ഹൈക്കോടതി പ്രകടിപ്പിച്ചത്.ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു.ഡ്യൂട്ടി പരിഷ്‌കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കെ.എസ്.ആർ.ടിസിയുടെ ആസ്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകണം.ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ഹർജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *