Mehbooba

കാഷ്മീരിൽ ഗവർണർ ഭരണം; ശിപാർശ രാഷ്ട്രപതി അംഗീകരിച്ചു

India

 

ന്യൂ​ഡ​ൽ​ഹി: പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽനി​ന്നു ബി​ജെ​പി പി​ന്മാ​റിയതിനേത്തുടർന്ന് ഭരണപ്രതിസന്ധി നിലനിൽക്കുന്ന ജമ്മുകാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി. പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി​യു​ള്ള ജ​മ്മു കാ​ഷ്മീ​രി​ൽ നി​ല​വി​ലു​ള്ള രാ​ഷ്‌​ട്രീ​യ സ്ഥിതിഗതികൾ വി​ശ​ദീ​ക​രി​ച്ചു ഗ​വ​ർ​ണ​ർ രാ​ഷ്‌​ട്ര​പ​തി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും റി​പ്പോ​ർ​ട്ടു ന​ൽ​കി. ഇതിനു പിന്നാലെ സം​സ്ഥാ​നത്ത് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്നുള്ള ശിപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു.

പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഭ​​​ര​​​ണം വ​​​രു​​​ന്ന​​​ത്. മ​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഭ​​​ര​​​ണ​​​പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യാൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ ഭ​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 370-ാം വ​​​കു​​​പ്പ് കാ​​​ഷ്മീ​​​രി​​​നു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​ദ​​​വി പ്ര​​​കാ​​​ര​​​മാണ്​​​ ജമ്മു കാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന​യു​ടെ 92-ാം വ​കു​പ്പ​നു​സ​രി​ച്ചാ​ണു ഗ​വ​ർ​ണ​ർ ഭ​ര​ണം. ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്കാ​​​ണു ഗ​​​വ​​​ർ​​​ണ​​​ർ​​​ ഭ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

Leave a Reply

Your email address will not be published. Required fields are marked *