ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നിഷ്ക്രിയമാണെന്ന് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ പി.സി ചാക്കോ. രാഹുല്‍ ഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാട് നഷ്ടപ്പെടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.”ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു.
അതുകേട്ട് അദ്ദേഹം സ്തബ്ധനായി. നിങ്ങള്‍ കേരളത്തില്‍നിന്നുള്ള ആളല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എന്നോട് ചോദിച്ചു.ഇടതുപക്ഷത്തെ ശത്രുപക്ഷത്ത് കാണരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷം എന്നത് ഒരു പാര്‍ട്ടിയല്ല. അതൊരു തത്വചിന്തയാണ്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇടതുപക്ഷത്തെ ശത്രുക്കളായി കണ്ടിട്ടില്ല.
എ കെ ആന്റണിയോടും കെ സി വേണുഗോപാലിനോടും സംസാരിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്റെ ശ്രമം വിജയിച്ചില്ല. രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെങ്കില്‍ കര്‍ണാടകത്തില്‍ ആകാമായിരുന്നു. ബിജെപിക്ക് എതിരെ മത്സരിക്കാമായിരുന്നു” അദ്ദേഹം വിമര്‍ശിച്ചു.