പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം

  പ്രീത് തോമസ് കോട്ടയം: പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ഇന്ന് തിരുനക്കര പകല്‍പൂരം. പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ നടന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നല്‍കുന്നത്. പതിനൊന്ന് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് ആദ്യമെത്തുക. വൈകിട്ട് നാലിനാണ് പൂരം. അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗ ദേവീക്ഷേത്രം, തളിക്കോട്ട മഹാദേവര്‍ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം […]

Continue Reading

വെള്ളൂരിലെ റബർ പാർക്ക് അടുത്തവർഷം പകുതിയോടെ; 65 കമ്പനികൾക്ക് സൗകര്യം

പ്രീത് തോമസ്‌ കോട്ടയം: വെള്ളൂരിലെ റബർ അധിഷ്ഠിത വ്യവസായ പാർക്ക് അടുത്തവർഷം പകുതിയോടെ പ്രവർത്തനസജ്ജമാക്കാൻ അതിവേഗനടപടികൾ. ഇതിന്‍റെ ഭാഗമായി പാർക്കിനായി സർക്കാർ അനുവദിച്ച സ്ഥലം മതിൽകെട്ടി വേർതിരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനായി ടെണ്ടറും വിളിച്ചു. പാർക്കിനുള്ളിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള റോഡിന്‍റെ നിർമാണവും ഉടൻ തുടങ്ങും. മറ്റ് അടിസ്ഥാനസൗകര്യങ്ങളും വേഗത്തിലൊരുക്കാനാണ് വ്യവസായവകുപ്പിന്‍റെ തീരുമാനം. വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് വളപ്പിലെ 164.86 ഏക്കർ ഭൂമിയാണ് റബർ പാർക്ക് സ്ഥാപിക്കാനായി കേരള റബർ ലിമിറ്റഡിന് സർക്കാർ കൈമാറിയിരിക്കുന്നത്. […]

Continue Reading

എഷ്യയിലെ ആദ്യ സോളാർ റോ-റോ 18 മാസത്തിനുള്ളിൽ ; നിർമാണം തുടങ്ങി

പ്രീത് തോമസ്‌ കോട്ടയം: എഷ്യയിലെ ആദ്യ സോളാർ റോ-റോയുടെ ഉടമസ്ഥരാകാൻ ജലഗതാഗതവകുപ്പ്. വൈക്കം-തവണക്കടവ് റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന റോൾ ഓൺ റോൾ ഓഫ് (റോ-റോ) ന്‍റെ നിർമാണത്തിന് തുടക്കമായി.18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കാനാണ് തീരുമാനം. നേരത്തെ ഇ റോ-റോ സർവീസിനാണ് സാധ്യതാ പഠനം നടത്തിയതെങ്കിലും വൈദ്യൂതിക്കൊപ്പം സൗരോർജ്ജം ഉപയോഗിക്കുന്നത് ചെലവ് കുറക്കാൻ സഹായിക്കുമെന്ന് കണ്ടതോടെ രണ്ടും ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ബോട്ടെന്ന ആശയത്തിലേക്ക് ജലഗതാഗതവകുപ്പ് എത്തുകയായിരുന്നു. ഇതിൽ പഠനം നടത്തിയ സാങ്കേതിക സമിതി […]

Continue Reading
P J JOSEPH

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ അസംതൃപ്തരുടെ എണ്ണം പെരുകുന്നതിനിടെ ജോസ് പാറേക്കാട്ടും കൂട്ടരും മാതൃസംഘടനയിലേക്ക്‌

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ അസംതൃപ്തരുടെ എണ്ണം പെരുകുന്നതിനിടെ കോട്ടയം ജില്ലയില്‍ പാര്‍ട്ടിയുടെ നെടുംതൂണായിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ടും കൂട്ടരും ജോസ് കെ മാണിക്കൊപ്പം മാതൃസംഘടനയിലേക്ക് തിരിച്ചെത്തുന്നു. പ്രായത്തിന്റെ അവശതകള്‍ അലട്ടുന്ന പി ജെ ജോസഫിന് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ഇടപെടാന്‍ കുറച്ചുനാളായി സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ പി ജെ ജോസഫിന്റെ മകന്‍ അപ്പു ജോണ്‍ ജോസഫും ചില നേതാക്കളിലേക്കും മാത്രമായി ചുരുങ്ങുന്നതാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്. […]

Continue Reading

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം,ദിലീപിന്റെ മുന്‍ മാനേജര്‍ക്കു പങ്ക്; പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ്. ഇത്തരമൊരു പരാതി വന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടി. എറണാകുളം സിജെഎം കോടതിയിലാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ ദിലീപീന്റെ മുന്‍ മാനേജര്‍ക്കു പങ്കുള്ളതായി സംശയമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ അനുകൂലിക്കുന്ന ഏതാനും ഓണ്‍ലൈന്‍ മീഡിയയ്ക്കും ഇതില്‍ പങ്കുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഒരു ഓണ്‍ലൈന്‍ […]

Continue Reading

സജീവിന്റെ മൃതദേഹം ഫ്‌ളാറ്റിലെ ഡക്ടില്‍ തൂക്കിയിട്ട നിലയിലായിരുന്നു, പ്രതി അര്‍ഷാദിന് മറ്റാരുടേയോ സഹായം ലഭിച്ചതായി സംശയമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കാക്കനാട് ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച കേസില്‍ അര്‍ഷാദിന് മറ്റാരുടേയോ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. സജീവിന്റെ മൃതദേഹം ഫ്‌ളാറ്റിലെ ഡക്ടില്‍ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ പ്രതി അര്‍ഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നതായും കമ്മീഷണര്‍ വിശദീകരിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ്ഡില്‍ പൊതിഞ്ഞ് ഡക്ടിലൂടെ താഴേക്ക് ഇറക്കിവിടാന്‍ ശ്രമിച്ചിരുന്നു. ഇത് കുരുങ്ങിക്കിടക്കുകയായിരുന്നു. ഇത്തരത്തില്‍ മൃതദേഹം ബെഡ്ഡില്‍ പൊതിങ്ങ് താഴേക്ക് പോകുന്ന […]

Continue Reading

കോട്ടയത്ത് വീണ്ടും തെരുവുനായ ആക്രമണം; പേവിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത് 7 പേർക്ക്

കോട്ടയം തലയോലപ്പറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ 7 പേർക്ക് പരിക്ക്. രണ്ട് പേർക്ക് പരിക്ക് ഗുരതരം. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഉമ്മാംകുന്ന്, പഞ്ചായത്ത് ജംഗ്ഷൻ, കോലത്താർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെയാണ് തെരുവ് നായയുടെ കടിയേറ്റ് കാൽനട യാത്രക്കാർ ഉൾപ്പടെ 7 പേർക്ക് പരിക്കേറ്റ സംഭവം നടന്നത്. തെരുവ് നായയുടെ കടിയേറ്റ് തലയോലപ്പറമ്പ് കോലത്താർ പുത്തൻ പുരയിൽ പി.ടി തങ്കച്ചൻ (52), പള്ളിപ്പുറം കുമ്പളങ്ങി സ്വദേശി ജോസഫ് (36), തലയോലപ്പറമ്പ് കോലത്താർ കോലേഴത്ത് ദിവ്യ (32), ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ വിശ്രുതൻ […]

Continue Reading

കെഎസ്ആർടിസി തൊഴിലാളി യൂണിയനുമായുളള ചർച്ച ധാരണയായില്ല; ‘എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ലെന്ന്’ ആൻ്‌റണി രാജു

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ തൊഴിലാളി യൂണിയനുകളുമായി തുടർച്ചയായി രണ്ടാം ദീവസം നടത്തിയ ചർച്ചയും ധാരണയായില്ല. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയെച്ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. 12 മണിക്കൂർ കണ്ടക്ടറും ഡ്രൈവറും ലഭ്യമായിരിക്കണം. സ്റ്റിയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂർ മാത്രമായിരിക്കും. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. […]

Continue Reading

മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി

മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിർമ്മൽ ശിവരാജനാണ് മരിച്ചത്. രാവിലെ കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽപ്പെട്ടതാണെന്നാണ് സംശയം. എറണാകുളം മാമംഗലം സ്വദേശി നിർമ്മലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു.ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജപൽപൂരിൽ […]

Continue Reading

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ കേരളം എതിർക്കും: കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കേന്ദ്ര സർക്കാർ നീക്കം കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിനിരക്ക് കൂട്ടാൻ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണ ഏജൻസികളെ അനുവദിക്കുന്ന ചട്ടഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് വന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തിയത് റെഗുലേറ്ററി ബോർഡിന്റെ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കാനാണ്  കേന്ദ്ര ഊർജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത്.വിയോജിപ്പ് അറിയിച്ച് ഉടൻ കേന്ദ്രത്തിന് മറുപടി നൽകുമെന്നും […]

Continue Reading