രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി; കേസ് ഏപ്രില്‍ 13ന് പരിഗണിക്കും

സൂററ്റ്: മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസ് ഏപ്രില്‍ 13 ന് കോടതി പരിഗണിക്കും. പ്രിയങ്കയ്ക്കും മുതിര്‍ന്ന നേതാക്കന്‍മാര്‍ക്കുമൊപ്പമാണ് രാഹുല്‍ കോടതിയിലെത്തിയത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപ്പീലും ശിക്ഷയും കുറ്റവും മരവിപ്പാക്കാനുള്ള അപേക്ഷയും നല്‍കി. മോദി എന്നത് സമുദായപ്പേരല്ല, പരാതിക്കാരന്റെ പേര് പ്രസംഗത്തിലില്ല, പരമാവധി ശിക്ഷ നല്‍കിയത് അസാധാരണം തുടങ്ങിയ വാദങ്ങള്‍ രാഹുല്‍ മുന്നോട്ട് വെച്ചു.

Continue Reading

ഗഡ്കരിയും ചൗഹാനും പുറത്ത്; ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി:  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ എന്നിവരെ ഒഴിവാക്കി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. സുധാ യാദവ്, ഇഖ്ബാല്‍ സിങ് ലാല്‍പുര, സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്‍, സത്യനാരായണ ജതിയ എന്നിവരാണ് ബോര്‍ഡിലെ പുതിയ മുഖങ്ങള്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഭൂപേന്ദ്രയാദവ്, ഒ […]

Continue Reading

കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ആറ് മരണം

ജമ്മു കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പഹൽഗാമിലെ ഫ്രിസ് ലനിലാണ് അപകടം സംഭവിച്ചത്. 39 സേനാംഗങ്ങളാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 37 പേർ ഇന്തോ-ടിബത്തൻ ബോർഡർ പൊലീസിലെയും രണ്ട് പേർ ജമ്മു കശ്മീർ പൊലീസിലെയും അംഗങ്ങളാണ്.അമർനാഥ് യാത്രക്ക് സുരക്ഷ ഒരുക്കാൻ നിയോഗിച്ച ജവന്മാരാണ് അപകടത്തിൽപ്പെട്ടത്. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോവുകയായിരുന്ന ബസ് റോഡിന്റെ വശത്ത് നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദിയിൽ പതിക്കുകയായിരുന്നു.   കഴിഞ്ഞ ജൂൺ 29 […]

Continue Reading

നിയമങ്ങള്‍ ലംഘിച്ചു, ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി ഫിഫ

ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി ഫിഫ. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമാകുന്ന അവസ്ഥയായി. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഇതോടെ റദ്ദാക്കപ്പെട്ടു. അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് […]

Continue Reading

25 വര്‍ഷം, അഞ്ച് ലക്ഷ്യങ്ങള്‍; രാജ്യത്തെ ഒന്നാമതാക്കുമെന്ന് പ്രധാനമന്ത്രി

പഞ്ചപ്രാണ ശക്തിയോടെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 25 വര്‍ഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങള്‍ തന്റെ സുദീര്‍ഘമായ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മിപ്പിച്ചു. വികസനത്തില്‍ രാജ്യത്തെ ഒന്നാമതാക്കും, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ പൈതൃകത്തില്‍ പൗരന്മാര്‍ അഭിമാനിക്കണം, രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കും, പൗരന്മാര്‍ കടമ നിര്‍വഹിക്കണം എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത്. വരാനിരിക്കുന്ന അഞ്ച് വര്‍ഷക്കാലം രാജ്യത്തിന് അതിനിര്‍ണായകമാണെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അടിമത്ത മനോഭാവത്തില്‍ നിന്നും […]

Continue Reading

പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി, രാജ്യത്തിന് ഐതിഹാസിക ദിനമാണെന്ന് മോദി

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. 76-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി ഇപ്പോള്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഒന്‍പതാമത് സ്വാതന്ത്ര്യദിന പ്രസംഗമാണിത്. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏകോപനം വ്യോമസേന നിര്‍വഹിച്ചു. മി17 ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. തദ്ദേശീയമായി നിര്‍മിച്ച പീരങ്കിയിലാണ് 21 ആചാരവെടി മുഴക്കിയത്. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണെന്ന് മോദി പറഞ്ഞു. പുതിയ ദിശയില്‍ […]

Continue Reading

മഹാരാഷ്ട്ര ; ആഭ്യന്തരം, ധനകാര്യം ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിന്,നഗരവികസനവും പിഡബ്ല്യുഡിയും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക്

  മഹാരാഷ്ട്രയില്‍ ആഭ്യന്തരം, ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന്. സത്യപ്രതിജ്ഞ ചെയ്ത് ഏഴ് ആഴ്ച പിന്നിട്ട ശേഷമാണ് വകുപ്പുകളില്‍ തീരുമാനമായത്. ധനത്തിനൊപ്പം പ്ലാനിങ് വകുപ്പും നിയമം, ജലവിഭവം, ഭവനനിര്‍മാണം, ഊര്‍ജ വകുപ്പുകളും ഫഡ്‌നാവിസ് കൈകാര്യം ചെയ്യും. നഗരവികസന വകുപ്പും പിഡബ്ല്യുഡിയുമാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക്. പൊതുഭരണം, ഐടി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ഗതാഗതം, മാര്‍ക്കറ്റിങ്, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് സ്‌പെഷല്‍ അസിസ്റ്റന്‍സ്, റിലീഫ് ആന്‍ഡ് റീഹാബിലിറ്റേഷന്‍, ദുരന്തനിവാരണം, മണ്ണ് ജല […]

Continue Reading

കുടുംബ കോടതിയിലെ ശുചിമുറിയിൽ ഭാര്യയെ കുത്തി വീഴ്ത്തി, കഴുത്തറുത്തു; യുവാവ് അറസ്റ്റിൽ

ബെംഗള‌ൂരു: അകന്നു താമസിച്ചിരുന്ന ഭാര്യയെ കർണാടകയിലെ കുടുംബ കോടതിയിലെ ശുചിമുറിയിൽ ഭർത്താവ് കഴുത്തറുത്തു കൊന്നു. ഹോളെ നരസിപുരയിലെ കുടുംബ കോടതിയിലാണ് സംഭവം. 28 വയസ്സുകാരിയായ ചൈത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവകുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്‌തു. കൗൺസിലിങ്ങിനു ശേഷം ശുചിമുറിയിലേക്കു പോയ ചൈത്രയെ പിന്തുടർന്നെത്തിയ ശിവകുമാർ കുത്തിവീഴ്ത്തി കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ കോടതി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തുകയും ചൈത്രയെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. എന്നാൽ ഇതിനകംതന്നെ മരണം സംഭവിച്ചിരുന്നു. ശിവകുമാറിനെതിരെ മുൻപ് ഗാർഹിക പീഡനത്തിന് കേസ് റജിസ്റ്റർ […]

Continue Reading

ശതകോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനും രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു.രാവിലെ 6.45 ഓടെ മുംബൈയിലെ കാന്‍ഡി ബ്രീച്ച് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്‌നി സംബന്ധമായ രോഗങ്ങളും നിരവധി ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആഴ്ച്ചകള്‍ക്കു മുമ്പാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുന്‍ജുന്‍വാല. 3.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യന്‍ ഓഹരി നിക്ഷേപകരില്‍ പ്രധാനിയും ഓഹരി വിപണിയില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുന്‍ജുന്‍വാല. ‘ഇന്ത്യയുടെ വാറന്‍ ബഫറ്റ്’ എന്നറിയപ്പെടുന്ന […]

Continue Reading

ജഗ്ദീപ് ധൻക്കർ ഉപരാഷ്ട്രപതിയായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇന്ത്യയുടെ 14-ാമത്‌ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ ഉച്ചക്ക് 12.30 ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, ലോകസഭ രാജ്യസഭ എംപിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകർ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കിൽ വോട്ടെടുപ്പിന് മുൻപ് തന്നെ 527 വോട്ട് ധൻകർ ഉറപ്പിച്ചിരുന്നു.പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 […]

Continue Reading