ഈ വര്‍ഷം അവസാനത്തോടെ നിയന്ത്രിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ല, വാക്‌സീന്‍ പ്രതിരോധത്തിന് വേണ്ടിയെന്നും; ഡബ്ല്യു.എച്ച്‌.ഒ

കോവിഡ്‌ മഹാമാരിയെ ഈ വര്‍ഷം അവസാനത്തോടെ നിയന്ത്രിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ലെന്ന്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. മൈക്കല്‍ റിയാന്‍ പറഞ്ഞു. കോവിഡ്‌ വാക്‌സീനേഷനിലൂടെ മരണനിരക്കും, ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും കുറയ്‌ക്കാന്‍ സാധിക്കുമെന്നല്ലാതെ വൈറസിനെ തുടച്ചു നീക്കാനാകില്ലെന്നും‌. അതേസമയം, ഇപ്പോള്‍ വിവിധ ലോക രാജ്യങ്ങള്‍ അനുമതി നല്‍കിയിരിക്കുന്ന കോവിഡ്‌ വാക്‌സീനുകള്‍ രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിന്‌ സഹായിക്കുമെന്ന്‌ കരുതുന്നതായുംഅദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനവും, മരണനിരക്കും പ്രതിരോധിക്കുന്നതിനാണ്‌ മുന്‍ഗണന നല്‍കേണ്ടതെന്നും ഡബ്ല്യു.എച്ച്‌.ഒ ഡയറക്ടര്‍ ഡോ.റിയാന്‍ പറഞ്ഞു. അതേസമയം കോവിഡ്‌ മുന്‍ കരുതലുകളില്‍ വിളളല്‍ […]

Continue Reading

കൊവിഡിന് മരുന്ന് കൈവശമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ബുറൈദ: സൗദി അറേബ്യയില്‍ കൊവിഡ് വൈറസിനെതിരായ ഫലപ്രദമായ മരുന്ന് കൈവശമുണ്ടെന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 30 വയസുകാരനെ പിടികൂടിയത്. പണം നല്‍കുന്നവര്‍ക്ക് മരുന്ന് ലഭ്യമാക്കുമെന്ന രീതിയിലാണ് ഇയാള്‍ പരസ്യം ചെയ്തത്. അറസ്റ്റിലായ യുവാവിനെതിരെയുള്ള കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് വക്താവ് ലെഫ്.കേണല്‍ ബദ്ര് അല്‍സുഹൈബാനി അറിയിച്ചു. കൊവിഡ് നിയന്ത്രിക്കാനുള്ള പ്രതിരോധ നടപടികളുടെ ലംഘനമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

റഷ്യയിൽ നീല നിറത്തിൽ നായകൾ; ആശ്ചര്യപ്പെടുന്ന ചിത്രങ്ങൾ വൈറൽ

മോസ്​കോ: റഷ്യയിലെ നഗരത്തില്‍ നീല നിറത്തിലുള്ള തെരുവ്​ നായ്ക്കളുടെ കൂട്ടം കണ്ടു . ഷെര്‍ഷിന്‍സ്​ക്​ നഗരത്തില്‍ നിഷ്​നി നോവ്​ഗോരോഡ്​ പ്രദേശത്താണ്​ നീല നിറത്തിലുള്ള തെരുവ്​ നായ്ക്കളെ കണ്ടത് . അതെ സമയം ​റഷ്യന്‍ ​സമൂഹമാധ്യമ പ്ലാറ്റ്​ഫോമായ വികെയില്‍ നായ്​ക്കളുടെ ചിത്രങ്ങള്‍ വൈറലായി .സംഭവത്തിൽ കോപ്പര്‍ സള്‍ഫേറ്റ്​ അടങ്ങിയ രാസമാലിന്യമാണ്​ നായ്​ക്കളുടെ നീല നിറത്തിന്​ കാരണമെന്ന്​ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഷെര്‍ഷിന്‍സ്​കില്‍ നേരത്തേ രാസ ഉല്‍പ്പാദന ഫാക്​ടറി പ്രവര്‍ത്തിച്ചിരുന്നു. ഫാക്​ടറിയില്‍ ഉണ്ടായിരുന്ന കോപ്പര്‍ മാലിന്യമാകാം നായ്​ക്കളുടെ നീലനിറത്തിന്​ […]

Continue Reading

അമേരിക്കയിൽ 130 വാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർ മരിച്ചു

ടെക്‌സസ് : ടെക്സസ് അന്തർസംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ 130 ലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു .സംഭവത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്നുണ്ടായ മഴയും ആലിപ്പഴ വീഴ്ചയും കാഴ്ച യുമാണ് കാരണമായത് . മഞ്ഞുറഞ്ഞ നിരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിനീങ്ങിയതും അപകടകാരണമായി. പല വാഹനവും മറ്റുള്ളവയുടെ മുകളിലേക്ക് ഇടിച്ചുകയറിയത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു.ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്.വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്.കൂടാതെ മരണസംഖ്യ ഉയരാനിടയുണ്ട്.

Continue Reading

ചൈനയിൽ ബിബിസി ചാനലിനു നിരോധനം ഏർപ്പെടുത്തി

ബെയ്‌ജിങ്‌ :ചൈനയിൽ ബിബിസി ചാനലിനു നിരോധനം ഏർപ്പെടുത്തി. ബിബിസി വേൾഡ് ന്യൂസ് ചാനലിനാണ് വിലക്ക് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രക്ഷേപണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ചാനൽ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിർവ്വഹണ സംവിധാനം പറഞ്ഞു.

Continue Reading

യുഎഇയില്‍ 3,307 പേര്‍ക്ക് കൂടി കോവിഡ് ബാധ; 24 പേര്‍ മരിച്ചു

അബുദാബി: യുഎഇയില്‍ 3,307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം 12 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.ചികിത്സയിലിരുന്നിരുന്ന 3,404 പേര്‍ രോഗമുക്തി നേടി കഴിഞ്ഞു. 1,64,551 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,42,974 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,23,191 പേരാണ് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 986 മരണങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. നിലവില്‍ 18,797 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. […]

Continue Reading

റഷ്യ വാഗ്ദാനം ചെയ്ത വാക്സിന് വിലക്കുമായി ഉക്രൈന്‍

കീവ്: റഷ്യയില്‍ നിന്നുള്ള കൊവിഡ് വാക്സിന് വിലക്കുമായി ഉക്രൈന്‍. വാക്സിനേഷന്‍ ക്യാംപുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലാണ് റഷ്യയില്‍ നിന്നുള്ള വാക്സിന്‍ വേണ്ടെന്ന് ഉക്രൈന്‍ പ്രഖ്യാപിക്കുന്നത്. 2015ല്‍ സര്‍ക്കാര്‍ പാസാക്കിയ പ്രമേയമാണ് വാക്സിന്‍ വിഷയത്തില്‍ ഉക്രൈന്‍റെ നിലപാടിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 2015ലാണ് റഷ്യയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റഷ്യയുടെ സ്പുട്നിക് വാക്സിന്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള റഷ്യയിലെ നേതാക്കന്മാരുടെ ക്ഷണമെല്ലാം ഉക്രൈന്‍ ഇതിനോടകം നിരാകരിച്ചുകഴിഞ്ഞു. റഷ്യയില്‍ നിന്നുള്ള രാഷ്ട്രീയ ഐക്യപ്പെടലിനുള്ള ശ്രമമായാണ് ഈ നീക്കങ്ങള്‍ വീക്ഷിക്കുന്നത്. 1.2 മില്യണ്‍ […]

Continue Reading

കുവൈത്ത്: പുറം നാടുകളില്‍ പോയി തിരിച്ചെത്തുന്നവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

കുവൈത്ത്‌സിറ്റി:പുറം നാടുകളില്‍ പോയി തിരിച്ചെത്തുന്നവര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ട ഹോട്ടല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഡിജിസിഎ വക്താവ് സൗദ് അല്‍ ഒതൈബി പറഞ്ഞു. വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഈ തീരുമാനം ബാധകമല്ല. എന്നാല്‍ കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന വിസാ കാലാവധിയുള്ള എല്ലാവര്‍ക്കും ഇത് ബാധകമായിരിക്കും. കുവൈത്തിലേക്ക് തിരിച്ചെത്തുന്ന തീയതി ഉറപ്പില്ലെങ്കിലും ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്. മടങ്ങിയെത്തുന്ന തീയതിക്കനുസരിച്ച് യാത്രക്കാര്‍ ബുക്കിംഗ് പരിഷ്‌കരിക്കാവുന്നതാണെന്നും അധികൃതര്‍ പറയുന്നു. മുസാഫര്‍ ആപ്പ് വഴി ഒരാഴ്ചത്തേക്കുള്ള ഹോട്ടല്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് […]

Continue Reading

ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട നഗരം ലീവിവ്;  സഞ്ചാരികളുടെയും മലയാളി വിദ്യാർത്ഥികളുടെയും പറുദീസ

പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ അതിപുരാതന നഗരമാണ് ലീവിവ്. 1500 ഓളം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാര്‍പാത്തിയന്‍ മലനിരകള്‍ക്ക് സമീപത്താണ് ചരിത്രം ഉറങ്ങുന്ന ഈ നഗരം സ്ഥിതിചെയ്യുന്നത്. ഒരുവര്‍ഷം നൂറിലധികം ഉത്സവങ്ങള്‍ അരങ്ങേറുന്ന പ്രദേശം. നിരവധി സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികള്‍, ചരിത്ര സ്മാരകങ്ങള്‍, കത്തീഡ്രലുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങി നിരവധി പ്രത്യേകതകളാണ് ഈ കൊച്ചുനഗരത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്. നിരവധി മലയാളികളും ലീവിവിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേക. യൂറോപ്പിലെ തന്നെ പ്രശസ്തവും അതിപൂരാതനവുമായ ലീവിവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മധ്യ യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനമാണ് […]

Continue Reading
KHALIDA SIYA

ഖാലിദ സിയയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

  ധാക്ക: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ(72)യുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു റിപ്പോർട്ട്. ഖാലിദ സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാൻ പരസഹായം ആവശ്യമാണെന്നും ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫക്രൂൽ ഇസ്ലാം അലാംഗിർ പറഞ്ഞു. സിയയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മിർസ ഫക്രൂൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഖാലിദ സിയയ്ക്ക് ബംഗ്ലാദേശ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റ് ആറു കേസുകളില്‍ വിചാരണ തുടരുന്നതിനാല്‍ […]

Continue Reading