സജീവിന്റെ മൃതദേഹം ഫ്‌ളാറ്റിലെ ഡക്ടില്‍ തൂക്കിയിട്ട നിലയിലായിരുന്നു, പ്രതി അര്‍ഷാദിന് മറ്റാരുടേയോ സഹായം ലഭിച്ചതായി സംശയമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കാക്കനാട് ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച കേസില്‍ അര്‍ഷാദിന് മറ്റാരുടേയോ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. സജീവിന്റെ മൃതദേഹം ഫ്‌ളാറ്റിലെ ഡക്ടില്‍ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ പ്രതി അര്‍ഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നതായും കമ്മീഷണര്‍ വിശദീകരിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ്ഡില്‍ പൊതിഞ്ഞ് ഡക്ടിലൂടെ താഴേക്ക് ഇറക്കിവിടാന്‍ ശ്രമിച്ചിരുന്നു. ഇത് കുരുങ്ങിക്കിടക്കുകയായിരുന്നു. ഇത്തരത്തില്‍ മൃതദേഹം ബെഡ്ഡില്‍ പൊതിങ്ങ് താഴേക്ക് പോകുന്ന […]

Continue Reading

കോട്ടയത്ത് വീണ്ടും തെരുവുനായ ആക്രമണം; പേവിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത് 7 പേർക്ക്

കോട്ടയം തലയോലപ്പറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ 7 പേർക്ക് പരിക്ക്. രണ്ട് പേർക്ക് പരിക്ക് ഗുരതരം. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഉമ്മാംകുന്ന്, പഞ്ചായത്ത് ജംഗ്ഷൻ, കോലത്താർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെയാണ് തെരുവ് നായയുടെ കടിയേറ്റ് കാൽനട യാത്രക്കാർ ഉൾപ്പടെ 7 പേർക്ക് പരിക്കേറ്റ സംഭവം നടന്നത്. തെരുവ് നായയുടെ കടിയേറ്റ് തലയോലപ്പറമ്പ് കോലത്താർ പുത്തൻ പുരയിൽ പി.ടി തങ്കച്ചൻ (52), പള്ളിപ്പുറം കുമ്പളങ്ങി സ്വദേശി ജോസഫ് (36), തലയോലപ്പറമ്പ് കോലത്താർ കോലേഴത്ത് ദിവ്യ (32), ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ വിശ്രുതൻ […]

Continue Reading

കെഎസ്ആർടിസി തൊഴിലാളി യൂണിയനുമായുളള ചർച്ച ധാരണയായില്ല; ‘എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ലെന്ന്’ ആൻ്‌റണി രാജു

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ തൊഴിലാളി യൂണിയനുകളുമായി തുടർച്ചയായി രണ്ടാം ദീവസം നടത്തിയ ചർച്ചയും ധാരണയായില്ല. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയെച്ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. 12 മണിക്കൂർ കണ്ടക്ടറും ഡ്രൈവറും ലഭ്യമായിരിക്കണം. സ്റ്റിയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂർ മാത്രമായിരിക്കും. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. […]

Continue Reading

മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി

മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിർമ്മൽ ശിവരാജനാണ് മരിച്ചത്. രാവിലെ കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽപ്പെട്ടതാണെന്നാണ് സംശയം. എറണാകുളം മാമംഗലം സ്വദേശി നിർമ്മലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു.ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജപൽപൂരിൽ […]

Continue Reading

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ കേരളം എതിർക്കും: കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കേന്ദ്ര സർക്കാർ നീക്കം കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിനിരക്ക് കൂട്ടാൻ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണ ഏജൻസികളെ അനുവദിക്കുന്ന ചട്ടഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് വന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തിയത് റെഗുലേറ്ററി ബോർഡിന്റെ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കാനാണ്  കേന്ദ്ര ഊർജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത്.വിയോജിപ്പ് അറിയിച്ച് ഉടൻ കേന്ദ്രത്തിന് മറുപടി നൽകുമെന്നും […]

Continue Reading

വിഴിഞ്ഞത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ; സമരം മൂന്നാം ദിവസവും ശക്തം

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസമായ ഇന്നും അക്രമാശക്തം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. ബാരിക്കേഡുകൾ തകർത്തു സമരത്തെ എതിർത്ത പോലീസുകാർക്കെതിരെ  സമരക്കാർ പ്രതിഷേധിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഇതേ മാതൃകയിൽ 31-ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ പൊലീസ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ […]

Continue Reading

‘എസ്‌സി/എസ്ടി ആക്ട് നിലനിൽക്കില്ല’; സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുൻകൂർ ജാമ്യ ഉത്തരവും വിവാദത്തിൽ

സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുൻകൂർ ജാമ്യ ഉത്തരവും വിവാദത്തിൽ. പട്ടികജാതിക്കാരിയാണെന്ന അറിവോടെയായിരിക്കില്ല സിവിക് ചന്ദ്രന്റെ ആക്രമണമെന്നും അതുകൊണ്ട് തന്നെ എസ്‌സി/എസ്ടി ആക്ട് നിലനിൽക്കില്ലെന്നുമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നിരീക്ഷിച്ചത്. ഇന്നലെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യ അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവവും വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നായിരുന്നു കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിൽ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് […]

Continue Reading

കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി രണ്ടാം ദിന ചർച്ച; 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് യൂണിയനുകൾ

കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ, ഗതാഗത മന്ത്രിമാർ ഇന്നും ചർച്ച നടത്തും. ഇന്നലത്തെ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് തുടർ ചർച്ച.ശമ്പളം കൃത്യമായി നൽകുന്നതിലാണ് പ്രധാന ചർച്ച. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളുമായി സമവായത്തിലെത്താനായിരുന്നില്ല. എന്നാൽ 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. ജീവനക്കാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മാനേജ്‌മെന്റ് […]

Continue Reading

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, 19കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടില്‍ ശ്രീകാന്ത് (19) ആണ് പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയെ ആണ് പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് ഇയാള്‍ പീഡിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്‌കൂളിന് പരിസരത്തെത്തി വിദ്യാര്‍ത്ഥിനിയുമായി ശ്രീകാന്ത് സൗഹൃദം ശക്തമാക്കി. തുടര്‍ന്ന് പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഇടയ്ക്കിടെ വീട്ടില്‍ കൊണ്ടുവരുന്നതില്‍ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് അറസ്റ്റിലായ ശ്രീകാന്ത്. […]

Continue Reading

ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കാനൊരുങ്ങി നാടും നഗരവും

ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്. അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂര്‍ ക്ഷേത്രവും ഒരുങ്ങി .ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓര്‍മ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മുതിര്‍ന്ന പൗരന്മാര്‍, തദ്ദേശീയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനം രാവിലെ നാലു മുതല്‍ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി […]

Continue Reading