ഡൽഹി: കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നു.അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനവും മരണവും വീണ്ടും വര്‍ദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തിയിരുന്നു.
ബ്രസീലാണ് ഒന്നാമത്.കോവിഡിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ബ്രസീലില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ഫ്രാന്‍സില്‍ മൂന്നാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്നാഴ്ചത്തേക്ക് ഫ്രാന്‍സില്‍ സ്‌കൂളുകള്‍ അടച്ചിടും. ഗതാഗത നിയന്ത്രണങ്ങളും ഉണ്ട്. പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതിനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.രോഗവ്യാപനം രൂക്ഷമായതോടെ ബംഗ്ലാദേശില്‍ ഒരാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്ഥാനിലും കൊവിഡ് വ്യാപനം വീണ്ടും ശക്തമായി. ലോകത്ത് ആകെ 130,954,934 രോഗികളുണ്ട്. ഇതുവരെ 2,853,007 പേര്‍ മരിച്ചു. 105,431,002 പേര്‍ രോഗവിമുക്തരായി.അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 9,090 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതേസമയത്ത്, 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 5322 പേര്‍ക്കാണ് രോഗം ഭേദമായത്.നഗരത്തില്‍ ഇതുവരെ 3.66 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 62,187 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.പൂനെയിലും സ്ഥിതി ഗുരുതരമാണന്നാണ് വിവരം. പുനെയില്‍ 10,873 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.