തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. പിഎസ്സി റാങ്ക് ഹോൾഡേഴ്സിനെ സർക്കാർ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം.
പ്രകടനവുമായി എത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത് പോലീസിന് നേരെ പ്രവർത്തകർ കല്ലെറിയുകയും ഇതേ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.എന്നിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാതിരുന്നതിനെ തുടർന്ന് പോലീസ് നാലു തവണ കണ്ണീർ വാതകവും ഒരു തവണ ഗ്രനേഡും പ്രയോഗിച്ചു. തുടർന്നുണ്ടായ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്