ഭോപാല്‍: ആറാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പിതാവ് അറസ്റ്റില്‍. മധ്യപ്രദേശ് ഭോപാലില്‍ ജെഹാന്ഗിറാബാദ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത് .ഫെബ്രുവരി 28ന് ഗോവിന്ദപുരയില്‍ മുത്തച്ഛന്റെ വീട്ടില്‍വെച്ച് പിതാവ് കുട്ടിയെ ഉപദ്രവിച്ചതോടെ മാതാവും കുട്ടിയും പൊലീസില്‍ പരാതി നല്കി . ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.ഒരു വര്‍ഷം മുമ്ബാണ് പെണ്‍കുട്ടിയെ ആദ്യമായി പിതാവ് പീഡനത്തിനിരയാക്കിയത് .മാതാവ് ജോലിക്കുപോയ സമയത്തായിരുന്നു സംഭവം നടന്നത് . ഇയാളുടെ ഇളയ മക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ് ക്രൂരകൃത്യം നടന്നതെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീട്ടിലേക്ക് താമസം മാറി എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്ബ് മുത്തശ്ശി മരിച്ചതോടെ വീട്ടിലെത്തിയ പിതാവ് ഫെബ്രുവരി 28ന് പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പിതാവിന്റെ പീഡനം പെണ്‍കുട്ടി മാതാവിനോട് തുറന്നുപറഞ്ഞു. മാതാവ് ചോദ്യം ചെയ്തതോടെ ഇരുവരെയും ഇയാള്‍ മര്‍ദ്ദിക്കുകയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.അതെ സമയം പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഒരുവര്‍ഷത്തോളം ഒന്നും പുറത്തുപറയാതിരുന്നതെന്ന് പെണ്‍കുട്ടിമൊഴി നല്കി. പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.