കാഞ്ഞിരപ്പള്ളി: മുത്തച്ഛന്‍ ഓടിച്ച ഓടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ഒരു വയസുകാരന് ദാരുണാന്ത്യം. കുറുവാമൂഴി പള്ളിക്കശേരിപ്പറമ്പില്‍ അനൂപ്-ശ്യാമിലി ദമ്പതികളുടെ മകന്‍ അന്‍സിലാണ് മരിച്ചത്. എരുമേലിയില്‍ പോയി വീട്ടിലേക്കു മടങ്ങവേ കൊരട്ടി പാലത്തിനടുത്ത് കാന്താരി വളവില്‍ വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടയാണ് അപകടം നടന്നത്.
അനൂപിന്റെ പിതാവായ ദേവസ്യ (തങ്കച്ചന്‍-56) ആണ് ഓട്ടോറിക്ഷ ഓടിച്ചത്.കൂടാതെ ദേവസ്യയുടെ ഭാര്യ മോളി(53), അന്‍സിലിന്റെ അമ്മ ശ്യാമിലി(23), ബന്ധുക്കളായ അനന്ദു(13), മെല്‍വില്‍ (11) എന്നിവരും ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ മോളിയ്കും ശ്യാമിലിയ്കും സാരമായ പരിക്കുകളേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.