ഒഴിവുകള്‍ നിലനില്‍ക്കെ ഒറ്റദിനം കൊണ്ട്​ റാങ്ക്​ലിസ്​റ്റ്​ റദ്ദാക്കി പി.എസ്​.സി

Kerala

കൊ​ച്ചി: ഒ​റ്റ ദി​വ​സം കൊ​ണ്ട്​ അ​ഡ്വൈ​സ്​ ന​ല്‍​കി പി.​എ​സ്.​സി റാ​ങ്ക്​ പ​ട്ടി​ക റ​ദ്ദു​ചെ​യ്​​തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​ര്‍​ട്ട്​ ടൈം ​ഹി​ന്ദി ജൂ​നി​യ​ര്‍ ലാം​ഗ്വേ​ജ്​ അ​ധ്യാ​പി​ക ത​സ്​​തി​ക​യി​ലെ റാ​ങ്ക്​ പ​ട്ടി​ക​യോ​ടാ​ണ്​ പി.​എ​സ്.​സി​യു​ടെ അ​സാ​ധാ​ര​ണ ന​ട​പ​ടി. 2020 ആ​ഗ​സ്​​റ്റി​ല്‍ പു​റ​ത്തു​വ​ന്ന റാ​ങ്ക്​ പ​ട്ടി​ക​യി​ല്‍ മെ​യി​ന്‍ ലി​സ്​​റ്റി​ല്‍ 15 പേ​രെ മാ​ത്ര​മേ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.

എ​ന്നാ​ല്‍, ജി​ല്ല​യി​ല്‍ 36 ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. യോ​ഗ്യ​ത​യു​ള്ള 45 പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന സ​പ്ലി​മെന്‍റ​റി ലി​സ്​​റ്റ്​ നി​ല​നി​ല്‍​ക്കെ​യാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക റ​ദ്ദാ​ക്കി​യ​തെ​ന്ന്​ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളാ​യ സെ​മി, സൈ​ഫു​ന്നി​സ, ഷേ​ര്‍​ലി, സു​നി​ത എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ലി​സ്​​റ്റ്​ റ​ദ്ദാ​ക്കി​യ​തി​ന്​ എ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ള്‍ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ന്‍ പി.​എ​സ്.​സി​ക്ക്​ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്നും റാ​ങ്ക്​ പ​ട്ടി​ക റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച​ത​ല്ലാ​തെ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പി.​എ​സ്.​സി​യി​ല്‍​നി​ന്ന്​ ഉ​ണ്ടാ​യി​ല്ല. വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ത​ങ്ങ​ളെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ന്​ ​ജി​ല്ല പി.​എ​സ്.​സി ഓ​ഫി​സി​ന്​ മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *