മരണശേഷവും കെ.എം മാണി വേട്ട അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

Kerala Latest News

പാലാ :കെ എം മാണി സാറിനെ ഇല്ലാത്ത⁰ ആരോപണത്തിൻ്റെ പേരിൽ ജീവിച്ചിരുന്നപ്പോൾ വേട്ടയാടി, അതിൽ മനംനെന്ത് ഹൃദയം പൊട്ടി മരിച്ച കെ.എം.മാണിയോട് രാഷ്ട്രീയ വൈരാഗ്യം തീർത്ത എൽഡി എഫ് മരണ ശേഷവും അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ആത്മാഭിമാനമുണ്ടെങ്കിൽ ജോസ് കെ മാണിയും കൂട്ടരും മാണി സാറിനെ വീണ്ടും അധിക്ഷേപിച്ച എൽഡിഎഫിൽ നിന്ന് രാജി വെച്ച് പുറത്തു വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ മാണി സാറിനെ അഴിമതിക്കാരനായി വീണ്ടും ചിത്രീകരിച്ച് അക്ഷേപിക്കാൻ ശ്രമിക്കുന്ന എൽ ഡി എഫി നൊപ്പം നിൽക്കുന്ന ജോസ് കെ മാണിക്കും, റോഷി അഗസ്റ്റിനും സൽബുദ്ധി കൊടുക്കണമെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മാണി സാറിൻ്റെ കബറിടത്തിൽ മാണി സാറിനൊപ്പം മരണം വരെ പ്രവർത്തിച്ച പാലായിലെ കേരളാ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ,സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, മുൻസിപ്പൽ കൗൺസിലർ ജോസ് എ ടേട്ട്, അഡ്വ. ജോബി കുറ്റിക്കാട്ട്, മത്തച്ചൻ പുതിയിടത്തുചാലിൽ, ഔസേപ്പച്ചൻ മഞ്ഞ ക്കുന്നേൽ ലിറ്റോ പാറേക്കാട്ടിൽ, നോയൽ ലൂക്ക്, സിബി നെല്ലൻകുഴിയിൽ, ഷിമ്മി ജോർജ്, മെൽബിൻ പറമുണ്ട, അനൂപ്‌ താന്നിക്കൽ, റോഷൻ ജോസ്, ടോം ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *