കീവ്: യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടരുതെന്നും രാജ്യത്തിനുവേണ്ടി പോരാടാന്‍ മുന്നോട്ടുവരണമെന്നും ഉത്തരവിറക്കിയതിനു പിന്നാലെ പൗരന്‍മാര്‍ക്ക് ഉെ്രെകന്‍ ആയുധം നല്‍കി തുടങ്ങി. ചെറുത്തു നില്‍ക്കാനാണ് ആയുധം നല്‍കുന്നത്. ഉെ്രെകന്‍ തലസ്ഥാനമായ കീവിലാണ് സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയത്.
അതേ സമയം റഷ്യ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ഥിച്ചു.
എത്രയും പെട്ടെന്ന് ചര്‍ച്ച നടത്തിയാല്‍ അത്രയും നാശനഷ്ടങ്ങള്‍ കുറയും. ആക്രമണം അവസാനിപ്പിക്കും വരേ ചെറുത്തുനില്‍പ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നില്‍ അടിയറ വയ്ക്കില്ല. പുടിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കാന്‍ റഷ്യക്കാര്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തണം. യുെ്രെകനിയന്‍ പൗരന്‍മാരില്‍ ആര് ആയുധങ്ങള്‍ ചോദിച്ചാലും നല്‍കുമെന്ന് ഇന്നലെ വ്‌ലാദിമിര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചിരുന്നു. നാസി ജര്‍മനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുെ്രെകനിയന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി ആഞ്ഞടിച്ചു. മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുടെയും ആഹ്വാനം.
നേരത്തേ എങ്ങനെ ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ പൗരന്‍മാര്‍ക്ക് സൈന്യം പരിശീലനം നല്‍കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.