വാളയാര്‍ കേസ്; സി.ബി.ഐ പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം തെളിവെടുപ്പിനായി പെണ്‍കുട്ടികളുടെ വീട്ടിലെത്തി. സി.ബിഐയുടെ തിരുവനന്തപുരം യൂനിറ്റില്‍നിന്നുള്ള സംഘമാണ് പാലക്കാട്ടെത്തി തെളിവെടുപ്പ് നടത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച സംഘം കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സമീപത്തെ ഷെഡ്ഡിലും പരിശോധന നടത്തി. കേസ് ഏറ്റെടുത്ത സി.ബി.ഐ പാലക്കാട് പോക്‌സോ കോടതിയില്‍ രണ്ട് കുട്ടികളുടെയും മരണത്തില്‍ വെവ്വേറെ എഫ്.ഐ.ആറുകള്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രതികളെ വെറുതെവിട്ടതിന് ശേഷം സര്‍ക്കാര്‍ നിയോഗിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നടക്കം സി.ബി.ഐ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. […]

Continue Reading

അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

ആലപ്പുഴ: കായംകുളം വള്ളികുന്നം അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പോലീസ് പിടിയില്‍. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. അഞ്ച് പ്രതികളാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. കഴിഞ്ഞ വിഷുദിനത്തിലാണ് വള്ളികുന്നം സ്വദേശിയായ 15-കാരന്‍ അഭിമന്യുവിനെ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ സഹോദരനും ഡിഐഎഫ്ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് പടയണി വെട്ടത്തെ ഉത്സവസ്ഥലത്ത് പ്രതികള്‍ […]

Continue Reading

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം, പിരപ്പന്‍കോടിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കിളിമാനൂര്‍ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസും വെമ്പായം ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറി തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. ബസില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ 21 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള യാത്രക്കാരെ കന്യാകുളങ്ങര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നിന്നു […]

Continue Reading

കൊവിഡ് രണ്ടാം തരംഗം; ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് കൊവിഡ് രണ്ടാം തരംഗം. രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ലെങ്കിലും ജിഡിപി തകര്‍ന്നടിയുന്ന സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയാകുമെന്നും നഗരങ്ങളില്‍ തൊഴിലില്ലായ്മ കുതിച്ച് ഉയരും എന്നും ഇതിനകം പ്രസിദ്ധീകരിച്ച വ്യത്യസ്ത പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് ഒന്നാം തരംഗം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഷെയ്പില്‍ ഉയര്‍ത്തികൊണ്ടുവരുമെന്നായിരുന്നു ബജറ്റിലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. 11.5 ശതമാനം ജിഡിപിയായിരുന്നു നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ […]

Continue Reading

കെ.ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Continue Reading

കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം;13 പേര്‍ വെന്തുമരിച്ചു

മുംബൈ:മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു. പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലർച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കിലെ ആശുപത്രിയില്‍ […]

Continue Reading

കൊവിഡ് കുതിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് മൂലം മരിച്ചത് 1,86,920 പേര്‍. നിലവില്‍ 34,28,616 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ വരെ 13,54,78,420 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ […]

Continue Reading

ഓക്സിജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഓക്സിജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓക്സിജന്‍ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനാണ് നടപടി. ഓക്സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്നും അന്തര്‍ സംസ്ഥാന ഓക്സിജന്‍ വിതരണം തടസപ്പെടുത്തരുതെന്നും പ്രധാനമന്ത്രി ഉത്തരവിട്ടു. ഡല്‍ഹി ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെയൊക്കെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി […]

Continue Reading

കോട്ടയത്ത് പ്രാദേശിക ലോക്ഡൗൺ; മൂന്നു പഞ്ചായത്തുകൾ അടച്ചുപൂട്ടി

കോട്ടയം: കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായ മൂന്നു ഗ്രാമപഞ്ചായത്തുകളെ പൂര്‍ണമായും 15 തദ്ദേശ സ്ഥാപനങ്ങളെ ഭാഗികമായും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.ഈ സ്ഥലങ്ങളില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലാണ് പൂര്‍ണമായും അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.രോഗവ്യാപന തോത് ഉയര്‍ന്ന വാര്‍ഡുകളില്‍ മാത്രം അധിക നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ(പേര് വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍: ഈരാറ്റുപേട്ട-17, ഏറ്റുമാനൂര്‍-4, 23, കോട്ടയം- […]

Continue Reading

കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. ഓക്‌സിജന്‍ വിതരണം, വാക്‌സിനേഷന്‍, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്തെന്ന് കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയെ കേസില്‍ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റീസ് നിയമിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു […]

Continue Reading